ഡൽഹി: ഫേസ്ബുക്ക് സുഹൃത്തുക്കളുമായി തങ്ങളുടെ സ്ഥാനം ട്രാക്ക് ചെയ്യാനും പങ്കിടാനും ഉപയോക്താക്കളെ അനുവദിക്കുന്ന, ‘നിയർബൈ ഫ്രണ്ട്‌സ്’, അപ്‌ഡേറ്റുകൾക്കും പ്രവചനങ്ങൾക്കുമുള്ള ‘കാലാവസ്ഥാ മുന്നറിയിപ്പുകൾ’ എന്നിങ്ങനെ, ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള രണ്ട് ടൂളുകൾ നിർത്തലാക്കുമെന്ന്, സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ ഫേസ്ബുക്ക് ഉപയോക്താക്കളെ അറിയിക്കാൻ തുടങ്ങി. ‘2022 മെയ് 31ന് ശേഷം ‘നിയർബൈ ഫ്രണ്ട്‌സ്’, ‘കാലാവസ്ഥാ മുന്നറിയിപ്പുകൾ’ എന്നിവ ലഭ്യമാകില്ലെന്ന് ഉപയോക്താക്കൾക്ക് അയച്ച സന്ദേശത്തിൽ ഫേസ്ബുക്ക് വ്യക്തമാക്കുന്നു.
2022 ഓഗസ്റ്റ് 1 വരെ ഉപയോക്താക്കളുടെ ലൊക്കേഷൻ ഹിസ്റ്ററി കാണാനും ഡൗൺലോഡ് ചെയ്യാനും കഴിയുമെന്നും അതിന് ശേഷം, ഇവ സെർവറുകളിൽ നിന്ന് മായ്‌ക്കപ്പെടുമെന്നും ഫേസ്‍ബുക്ക് പ്രസ്താവിച്ചു. 2022 മെയ് 31ന് ഈ പ്രവർത്തനങ്ങളുടെ ലൊക്കേഷൻ വിവരങ്ങൾ നിരീക്ഷിക്കുന്നതും ശേഖരിക്കുന്നതും അവസാനിപ്പിക്കുമെന്നും ഫേസ്ബുക്ക് പ്രസ്താവിച്ചു. എന്നാൽ, കമ്പനി ഇനി ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ ശേഖരിക്കില്ലെന്ന് ഇത് അർത്ഥമാക്കുന്നില്ല. മറ്റ് ഫംഗ്‌ഷനുകൾക്കായി ലൊക്കേഷൻ ഹിസ്റ്ററി ശേഖരിക്കുന്നത് തുടരുമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇവ ഏതൊക്കെയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
Post Your Comments