Latest NewsIndiaNews

സുപ്രീം കോടതിയിൽ രണ്ടു ജഡ്ജിമാർ കൂടി: ജസ്റ്റിസുമാരായ ധൂലിയ, പർദിവാല എന്നിവരുടെ നിയമന ശുപാര്‍ശ അംഗീകരിച്ചു

ന്യൂഡൽഹി: സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരെ കൂടി നിയമിച്ചു. ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുധാൻഷു ധൂലിയ, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ജംഷഡ് ബി. പർദിവാല എന്നിവരെയാണ് പുതുതായി നിയമിച്ചത്.

ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ നേതൃത്വത്തിലുള്ള കൊളീജിയത്തി​ന്റെ ശുപാർശ അംഗീകരിച്ച് കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനമിറക്കി.

അടുത്തയാഴ്ച ഇരുവരും സത്യപ്രതിജ്ഞ ചെയ്യുന്നതോടെ, സുപ്രീം  കോടതിയിലെ ജഡ്ജിമാരുടെ അംഗസംഖ്യ 34 ആകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button