റിയാദ്: വ്യാജ ഹജ്ജ് വെബ്‌സൈറ്റുകൾ സംബന്ധിച്ച് മുന്നറിയിപ്പുമായി സൗദി. ഹജ്ജ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കുന്ന വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ആഭ്യന്തര തീർത്ഥാടകർക്ക് മുന്നറിയിപ്പ് നൽകി. സൗദിയിൽ നിന്ന് ഹജ്ജ് അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവർ ഇത്തരം വ്യാജ വെബ്‌സൈറ്റുകളുടെ തട്ടിപ്പിന് ഇരയാകാതിരിക്കാൻ ശ്രദ്ധ പുലർത്തണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.
Read Also: കരുവാളിപ്പ്: കറ്റാർവാഴ ജെല്ലിനൊപ്പം ഈ ഒറ്റ ചേരുവ ചേർത്താൽ മുഖത്തുണ്ടാവുന്നത് അത്ഭുതകരമായ മാറ്റം
ഹജ്ജ് സേവനങ്ങൾ, ഹജ്ജ് രജിസ്‌ട്രേഷൻ മുതലായ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന സംശയകരമായ വെബ്‌സൈറ്റുകളുമായി ഒരു രീതിയിലുമുള്ള ഇടപാടുകളിലും ഏർപ്പെടരുതെന്ന് മന്ത്രാലയം അറിയിച്ചു.
Read Also: വിവാഹ വാഗ്ദാനം നൽകി പീഡനം: യുവതി ഗർഭിയാണെന്ന് അറിഞ്ഞപ്പോൾ പിന്മാറിയ ബസ് ഡ്രൈവർ അറസ്റ്റിൽ
Post Your Comments