Latest NewsCinemaNewsIndiaEntertainment

കെ.ജി.എഫ് താരം അന്തരിച്ചു, ഞെട്ടലിൽ കെ.ജി.എഫ് ടീം

ബംഗളൂരു: വമ്പൻ കളക്ഷൻ നേടിയ, ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട കന്നഡ ചിത്രം കെ.ജി.എഫിന്റെ രണ്ടു ഭാഗങ്ങളിലും അഭിനയിച്ച താരം അന്തരിച്ചു. കന്നഡ സിനിമാ താരം മോഹന്‍ ജുനേജ ആണ് അന്തരിച്ചത്. അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. ബെംഗളൂരുവിലെ ആശുപത്രിയിൽ വച്ചാണ് മരണം. താരത്തിന്റെ മരണ വാർത്തയുടെ ഞെട്ടലിലാണ് കെ.ജി.എഫ് ടീം.

കന്നഡയ്ക്കു പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും ഹാസ്യതാരമായി അഭിനയിച്ചിട്ടുണ്ട്. നൂറിലധികം ചിത്രങ്ങളിൽ മോഹൻ അഭിനയിച്ചിട്ടുണ്ട്. ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കർണാടകയിലെ തുംകുർ സ്വദേശിയായ മോഹൻ ബെംഗളൂരുവിലാണു പഠിച്ചതും താമസവും. കന്നഡ സിനിമയിലെ ഏറ്റവും പ്രതിബദ്ധതയും പ്രതിഭാധനനുമായ നടൻമാരിൽ ഒരാളായിരുന്നു മോഹൻ ജുനേജ. 2008-ൽ പുറത്തിറങ്ങിയ കന്നഡ റൊമാന്റിക് ചിത്രമായ സംഗമമാണ് നടന്റെ അരങ്ങേറ്റ ചിത്രം. കെ.ജി.എഫ് 2 ആണ് അവസാന ചിത്രമെന്നാണ് റിപ്പോർട്ടുകൾ. സംസ്കാര ചടങ്ങുകൾ ഇന്നു നടക്കും.

shortlink

Post Your Comments


Back to top button