
ഹൈദരാബാദ്: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിച്ചാല്‍ പരാജയപ്പെടുമെന്ന് വ്യക്തമാക്കി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഹൈദരാബാദിൽ നിന്ന് ഭാഗ്യം പരീക്ഷിക്കാൻ രാഹുൽ തയ്യാറാകണമെന്നും ഒവൈസി പറഞ്ഞു.
‘രാഹുല്‍ വയനാട്ടില്‍ നിന്ന് ഇനിയും മത്സരിക്കുകയാണെങ്കില്‍ പരാജയമായിരിക്കും ഫലം. അദ്ദേഹത്തെ ഞാന്‍ ഹൈദരാബാദിലേക്ക് ക്ഷണിക്കുകയാണ്. ഇവിടെ നിന്ന് മത്സരിച്ച് തന്റെ ഭാഗ്യം പരീക്ഷിക്കാന്‍ തയ്യാറാകണം. മേഡക്കില്‍ നിന്ന് വേണമെങ്കിലും മത്സരിക്കാം രാഹുല്‍ ഗാന്ധി വയനാട്ടില്‍ തോല്‍ക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഞാന്‍ ഇക്കാര്യം പറയുന്നത്’, ഒവൈസി വ്യക്തമാക്കി.
വിവാഹ വാഗ്ദാനം നൽകി പീഡനം: യുവതി ഗർഭിയാണെന്ന് അറിഞ്ഞപ്പോൾ പിന്മാറിയ ബസ് ഡ്രൈവർ അറസ്റ്റിൽ
എഐഎംഐഎം ഉൾപ്പെടെയുള്ളവർക്ക് വെല്ലുവിളിയുമായിട്ടാണ് താൻ തെലങ്കാന സന്ദര്‍ശനം നടത്തുന്നതെന്ന് നേരത്തെ, രാഹുൽ പ്രസ്താവിച്ചിരുന്നു. രാഹുലിന്റെ ഈ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ഒവൈസി.
Post Your Comments