ThiruvananthapuramNattuvarthaLatest NewsKeralaNews

‘കേരളത്തില്‍ വർഗീയത കുത്തിപ്പൊക്കാനുള്ള ശ്രമം വിലപ്പോകില്ല’: നദ്ദയുടെ വാദം അസംബന്ധമെന്ന് എംഎ ബേബി

എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് ജെപി നദ്ദ കേരളത്തിനെതിരെ ദുരാരോപണം ഉന്നയിച്ചത്

തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി, സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. കേരളത്തില്‍ ഇസ്ലാമിക തീവ്രവാദമുണ്ടെന്ന ജെപി നദ്ദയുടെ വാദം അസംബന്ധമാണെന്ന് എംഎ ബേബി പറഞ്ഞു. എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് ജെപി നദ്ദ കേരളത്തിനെതിരെ ഈ ദുരാരോപണം ഉന്നയിച്ചതെന്നും കേരളത്തില്‍ വർഗീയത കുത്തിപ്പൊക്കാനുള്ള നദ്ദയുടെ ശ്രമം വിലപ്പോകില്ലെന്നും എഎ ബേബി പറഞ്ഞു.

അതേസമയം, കോഴിക്കോട് ബിജെപി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ്, കേരളം ഇസ്ലാമിക തീവ്രവാദത്തിന്‍റെ കേന്ദ്രമായി മാറിയെന്ന് ജെപി നദ്ദ ആരോപിച്ചത്. നാ‌‍ർകോട്ടിക് ജിഹാദിനെക്കുറിച്ച് ക്രിസ്ത്യൻ വിഭാ​ഗത്തിന് ആശങ്കയുണ്ടെന്നും അവർ അക്കാര്യം തന്നെ അറിയിച്ചുവെന്നും ജെപി നദ്ദ പറഞ്ഞു. കേരളത്തിൽ ഒരു വിഭാ​ഗത്തിന് മാത്രമാണ് ആനുകൂല്യങ്ങൾ നൽകുന്നതെന്നും മറ്റുള്ളവരെ അ​വ​ഗണിക്കുകയാണെന്നും നദ്ദ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button