ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയുടെ നാലാം ദിനത്തിലേക്ക് കടക്കുമ്പോൾ ആവേശത്തോടെ മുന്നോട്ടു കുതിച്ച് എൽഐസി ഐപിഒ. നാലാം ദിനമായ ഇന്ന് റീട്ടെയിൽ നിക്ഷേപകരുടെ ബിഡ്ഡിംഗ് 1.28 മടങ്ങാണ് കടന്നത്.
പതിവിലും വ്യത്യസ്തമായാണ് ഇത്തവണത്തെ ഐപിഒ. മൂന്ന് ദിവസങ്ങൾ കൊണ്ട് അവസാനിപ്പിക്കുന്ന ഐപിഒ ഇത്തവണ ആറ് ദിവസമാണ് നീണ്ടു നിൽക്കുന്നത്. വിറ്റഴിക്കാൻ നീക്കിവെച്ച എൽഐസിയുടെ 3.5 ശതമാനം ഓഹരിയിൽ നിന്ന് ഏതാണ്ട് 21,000 സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കൂടാതെ, മെഗാ ഐ പി ഐയ്ക്ക് മുന്നോടിയായി ആങ്കർ നിക്ഷേപകരിൽനിന്ന് 5,627 കോടി രൂപ സമാഹരിച്ചിരുന്നു.
Also Read: ഹണിട്രാപ്പിനു സമാനമായ രീതിയിൽ തട്ടിപ്പ്: എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
മെയ് ഒമ്പതിനാണ് എൽഐസിയുടെ ഐപിഒ അവസാനിക്കുന്നത്. മെയ് 17 ഓടുകൂടി ഓഹരികൾ ലിസ്റ്റ് ചെയ്യപ്പെടാനാണ് സാധ്യത.
Post Your Comments