ThiruvananthapuramKeralaNattuvarthaNews

ഹണിട്രാപ്പിനു സമാനമായ രീതിയിൽ തട്ടിപ്പ്: എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

റിസോർട്ട് ഉടമയെ ബന്ദിയാക്കി ലക്ഷങ്ങൾ തട്ടി: വിദ്യാർത്ഥികൾ അറസ്റ്റിൽ

ആലപ്പുഴ: ഹണിട്രാപ്പ് മാതൃകയിൽ തട്ടിപ്പ് നടത്തി ലക്ഷങ്ങൾ കവർന്ന പ്രതികൾ അറസ്റ്റിലായി. മാരാരിക്കുളത്ത് റിസോര്‍ട്ടുടമയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായിരിക്കുന്നത്.

റിസോര്‍ട്ടുടമയില്‍ നിന്ന് 10 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത്.
തൃശൂര്‍ കീഴേ പള്ളിക്കര പോഴത്ത് വീട്ടില്‍ എസ് നിധീഷ് (22), ചോറുപാറ കൊള്ളാനൂര്‍ വീട്ടില്‍ കെ എബി (19), ചാവക്കാട് പുത്തന്‍പുരയില്‍ ഹൗസില്‍ എസ് അജ്മല്‍ (20), വേലൂര്‍ കിരാലൂര്‍ വാവറൂട്ടി ഹൗസില്‍ എം ശ്രീഹരി (21), പുല്ലേരി വാഴപ്പുള്ളി ഹൗസില്‍ റൊണാള്‍ഡോ വില്യംസ് (21) എന്നിവരാണ് അറസ്റ്റിലായത്.

വായ്പ തേടുകയായിരുന്ന റിസോര്‍ട്ടുടമ തൃശൂരിലെ ഒരു യുവതിയെ പരിചയപ്പെട്ടു. യുവതിയുടെ ആവശ്യപ്രകാരം തൃശൂരിലെ ലോഡ്ജ് മുറിയിലെത്തിയ റിസോര്‍ട്ട് ഉടമയെ യുവാക്കള്‍ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തടവിലായിരുന്ന റിസോർട്ടുടമയെ പൊലീസ് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button