
കൊച്ചി: കൊച്ചിയിൽ വിദ്യാർത്ഥിനിയെ ഫ്ലാറ്റിൽ കയറി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയെയാണ് ബലാത്സംഗം ചെയ്തത്. സംഭവത്തിൽ, ജൂനിയർ വിദ്യാർത്ഥിയായ പാലക്കാട് സ്വദേശി കാളിദാസൻ അറസ്റ്റിലായി. പെൺകുട്ടിയെ വീണ്ടും ഭീഷണിപ്പെടുത്തിയതോടെയാണ് പരാതി നൽകിയതെന്നു പൊലീസ് പറഞ്ഞു.
കുസാറ്റിലെ മെക്കാനിക് വിഭാഗം മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയാണ് യുവാവ്. പാലാരിവട്ടത്ത് പെൺകുട്ടി താമസിച്ച ഫ്ലാറ്റിൽ രണ്ടു വർഷം മുൻപ് അതിക്രമിച്ചു കയറി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. രണ്ടു വർഷം മുൻപ് നടന്ന സംഭവത്തിൽ, പെൺകുട്ടി കഴിഞ്ഞ ദിവസം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. പ്രതിയെ റിമാൻഡു ചെയ്തു.
Post Your Comments