വിലക്കയറ്റം നേരിടാൻ ഭക്ഷ്യ എണ്ണകൾക്ക് നികുതി കുറയ്ക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതിച്ചുങ്കമാണ് കുറയ്ക്കുന്നത്. അസംസ്കൃത പാമോയിൽ ഇറക്കുമതി ചെയ്യുമ്പോൾ ഈടാക്കുന്ന അഞ്ചു ശതമാനം കാർഷിക സെസിൽ ഇളവ് വരുത്താനാണ് തീരുമാനമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
റഷ്യ-യുക്രൈൻ യുദ്ധത്തെ തുടർന്ന് രാജ്യത്ത് വൻ തോതിൽ ഭക്ഷ്യക്ഷാമം ഉടലെടുത്തിട്ടുണ്ട്. ഇതിനുപുറമേ ഇന്തോനേഷ്യ പാമോയിൽ കയറ്റുമതിക്ക് വിലക്കേർപ്പെടുത്തിയത് പ്രതികൂലമായി ബാധിച്ചു. നിലവിലെ വിലക്കയറ്റ സാഹചര്യത്തെ കണക്കിലെടുത്താണ് ഇറക്കുമതിച്ചുങ്കം കുറയ്ക്കാൻ തീരുമാനിച്ചത്.
Also Read: ‘ഞങ്ങൾ കൊലപാതകികൾക്കൊപ്പം നിൽക്കില്ല’: ദുരഭിമാനക്കൊലയിൽ പ്രതികരണവുമായി ഒവൈസി
വിലക്കയറ്റം നിയന്ത്രിക്കാൻ സൂര്യകാന്തി എണ്ണ, സോയാബീൻ എണ്ണ, പാമോയിൽ എണ്ണ എന്നിവയുടെ ഇറക്കുമതി ചുങ്കത്തിൽ ഇളവ് വരുത്തിയിട്ടുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
Post Your Comments