Latest NewsKeralaIndia

മാരകായുധങ്ങളുമായെത്തി വീട് ആക്രമിച്ച്‌ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി: 5 പേര്‍ അറസ്റ്റില്‍

കുട്ടിക്ക് 18 വയസ്സ് തികഞ്ഞതേ ഉള്ളൂ എന്നും, റെമീസിനെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തുകയും കൂടെ ഉണ്ടായിരുന്ന 7 പേരെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തുവെന്നും പോലീസ്

വര്‍ക്കല: വർക്കലയിൽ കുടുംബത്തെ ആക്രമിച്ച് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ സംഭവം വലിയ വിവാദത്തിൽ. അയിരൂര്‍ ചാവടിമുക്കിന് സമീപം എട്ടംഗസംഘം രാത്രിയില്‍ വീട് ആക്രമിച്ചാണ് പെൺകുട്ടിയെ കടത്തികൊണ്ടുപോയത്. വീട്ടുകാരുടെ പരാതിയിന്മേല്‍ അഞ്ച് പേര്‍ അറസ്റ്റിലായി. അയിരൂര്‍ ഇടയിലാഴികം വീട്ടില്‍ ഗോപകുമാറിന്റെ വീട്ടില്‍ കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ് സംഭവം.

നടയറ സ്വദേശികളായ റെമീസ്(24), അമീര്‍ഖാന്‍ (24) അഷീബ് (23), ചാവടിമുക്ക് സ്വദേശി മുനീര്‍ (24) , ചിറയിന്‍കീഴ് ശാര്‍ക്കര സ്വദേശി അജയകുമാര്‍ (24) എന്നിവരാണ് അറസ്റ്റിലായത്. മറ്റ് മൂന്ന് പ്രതികള്‍ക്കയുള്ള തിരച്ചില്‍ തുടരുന്നു. വീട്ടിലെ പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും കുട്ടിയെ ഇറക്കി വിടണമെന്നും ആവശ്യപ്പെട്ടാണ് റമീസും സംഘവും എത്തിയത്.

read also: ദളിത് യുവാവിന്റെ കൊല: സ്വന്തം മാല വിറ്റ് ഭാര്യയെ ഈദ് ഷോപ്പിങ്ങിന് കൊണ്ടുപോകാൻ പോകുമ്പോൾ കൊലപാതകം

മാരകായുധങ്ങളുമായി ബൈക്കുകളില്‍ എത്തിയ സംഘം വീടിന്റെ വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഗോപകുമാറിന്റെ വീടിന്റെ മുന്‍വശത്തെ വാതില്‍ ചവിട്ടി പൊളിക്കാന്‍ ശ്രമിക്കുകയും മുറികളുടെ ജനല്‍പാളികളുടെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ചെയ്തു. ബഹളം കേട്ടെത്തിയ നാട്ടുകാരെ ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന്, വീടിന്റെ പിറകിലെ വാതില്‍ ചവിട്ടി പൊളിച്ച്‌ അകത്തു കയറിയ അക്രമിസംഘം, തടയാന്‍ ശ്രമിച്ച പെൺകുട്ടിയുടെ അച്ഛനെയും അമ്മയെയും ക്രൂരമായി മര്‍ദ്ദിക്കുകയും പെൺകുട്ടിയെ ഇറക്കികൊണ്ടു പോവുകയും ആയിരുന്നു.

നാട്ടുകാര്‍ വിവരം അയിരൂര്‍ പോലീസില്‍ അറിയിച്ചെങ്കിലും, പെൺകുട്ടിമായി അക്രമി സംഘം കടന്നു കളയുകയായിരുന്നു. തുടര്‍ന്ന്, വീട്ടുകാരില്‍ നിന്നും വിവരം ശേഖരിക്കുമ്പോള്‍ ആണ് പെൺകുട്ടി യുവാവുമായി പ്രണയത്തില്‍ ആയിരുന്നു എന്നും കുട്ടിക്ക് 18 വയസ്സ് തികഞ്ഞതേ ഉള്ളൂ എന്നുമുള്ള വിവരം പൊലീസിന് ലഭിക്കുന്നത്.

തുടര്‍ന്ന്, റെമീസിനെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തുകയും കൂടെ ഉണ്ടായിരുന്ന 7 പേരെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. റെമീസിന് ഒപ്പം സ്റ്റേഷനില്‍ എത്തിയ പെൺകുട്ടിയെ സ്വീകരിക്കുവാന്‍ രണ്ട് വീട്ടുകാരും തയ്യാറാവാത്തത് കൊണ്ട് പെൺകുട്ടിയെ തിരുവനന്തപുരം മഹിളാ മന്ദിരത്തിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button