വടകര: വീടുകള്‍ക്ക് സമീപം നിര്‍ത്തിയിട്ട കാര്‍ തീവെച്ച് നശിപ്പിച്ചു. താഴങ്ങാടി മുക്കോല ഭാഗം വലിയവളപ്പില്‍ യുനാനി ഡോക്ടര്‍ സെയ്ത് മുഹമ്മദ് അനസിന്റ കെ.എല്‍. 18 .എസ്. 5604 കാറാണ് കത്തിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍നിന്ന് പൊലീസിന് ലഭിച്ചു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി.
Read Also: വൈദ്യുതി ബോർഡ് ചെയർമാനും ഇടതുസംഘടനയും തമ്മിലുള്ള പ്രശ്നങ്ങൾക്കു പരിഹാരം
കാര്‍ കത്തി പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് സമീപത്തെ വീട്ടുകാര്‍ പുറത്തിറങ്ങിയെങ്കിലും പൂര്‍ണ്ണമായി കത്തി നശിച്ചിരുന്നു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഫിറോസിന്റ കെ.എല്‍. 18. യു. 1238 ഐ ട്വന്റി കാര്‍ കത്തിക്കാനും ശ്രമമുണ്ടായി. കാറിനടുത്ത് തീയിട്ടെങ്കിലും കത്തിയില്ല.
സമീപത്തെ സി.സി.ടി.വിയിലെ ക്യാമറ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ദൃശ്യങ്ങളില്‍ പതിഞ്ഞ ആളെ ചുറ്റിപ്പറ്റി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഫോറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തി.
Post Your Comments