വായ്പാ നിരക്കിൽ മാറ്റം വരുത്താൻ ഒരുങ്ങി ബാങ്കുകൾ. അപ്രതീക്ഷിതമായി റിസർവ് ബാങ്ക് അടിസ്ഥാന വായ്പാ നിരക്ക് മാറ്റം വരുത്തിയതിനാലാണ് ബാങ്കുകൾ വായ്പാ നിരക്ക് വർദ്ധിപ്പിക്കാൻ തുടങ്ങിയത്.
പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് 8.10 ശതമാനമാണ് വായ്പാ നിരക്ക് വർദ്ധിപ്പിച്ചത്. അതായത് 40 ബേസിക് പോയിന്റ് വർദ്ധിപ്പിച്ചു.
Also Read: ബ്ലൂ ആധാർ കാർഡ്: ആർക്കൊക്കെ അപേക്ഷിക്കാം, വിശദവിവരങ്ങൾ ഇങ്ങനെ
ബന്ധൻ ബാങ്ക് 50 ബേസിക് പോയിന്റ് വർദ്ധനയും കൊട്ടക് മഹീന്ദ്ര ബാങ്ക് പലിശ നിരക്കിൽ 35 പോയിന്റ് വരെ വർദ്ധിപ്പിച്ചു. ഇരു ബാങ്കുകളും രണ്ടു വർഷത്തിൽ താഴെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കിലാണ് മാറ്റങ്ങൾ വരുത്തിയത്. കൂടാതെ, ബാങ്ക് ഓഫ് ബറോഡയും സമാന രീതിയിൽ നിരക്കുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്.
പണപ്പെരുപ്പ സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ ദിവസമാണ് റിസർവ് ബാങ്ക് ഗവർണർ റിപ്പോ നിരക്കിൽ മാറ്റങ്ങൾ വരുത്തിയത്. ഇതിനു പിന്നാലെ രാജ്യത്തെ വിവിധ ബാങ്കുകൾ വായ്പാ പലിശ നിരക്ക് ഉയർത്തുകയായിരുന്നു.
Post Your Comments