രണ്ട് തവണ ഗർഭച്ഛിദ്രം നടത്തിയ ഒരു പുരോഹിതയുടെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. അബോർഷൻ നിയമവിരുദ്ധമാക്കുന്നത് തെറ്റാണെന്ന് 37 -കാരിയായ ലിസി ഗ്രീൻ പറഞ്ഞതാണ് യു.എസിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ചില ഭാഗങ്ങളിൽ അബോർഷൻ നിയമവിരുദ്ധമാക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ആണ് ലിസി എന്ന പുരോഹിത തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് ഇതിനോട് പ്രതികരിച്ചത്. രണ്ടുവട്ടം അബോർഷൻ വേണ്ടിവന്ന പുരോഹിതയാണ് ലിസി. ഇതിനാലാണ് ലിസിയുടെ വാക്കുകൾ വൈറലാകുന്നത്.
37 കാരനായ ലിസി ഗ്രീൻ, കേംബ്രിഡ്ജിൽ വെച്ച് ആരോഗ്യപരമായ ചില കാരണങ്ങളാൽ ഗർഭച്ഛിദ്രം നടത്തിയിരുന്നു. നാല് വർഷം മുമ്പ് ആയിരുന്നു ഇത്. ഇപ്പോൾ രണ്ട് കുട്ടികളുടെ അമ്മയാണ് ലിസി. ചെറുപ്പത്തിൽ ബലാത്സംഗത്തെ തുടർന്ന് ഗർഭിണിയായപ്പോഴും ലിസിക്ക് ഗർഭച്ഛിദ്രം നടത്തേണ്ടി വന്നു. സ്വന്തം അനുഭവങ്ങൾ വിവരിച്ചുകൊണ്ട്, ഗർഭച്ഛിദ്രം ജീവൻ രക്ഷിക്കുമെന്ന് പറയുന്ന അവളുടെ ട്വീറ്റ് നാല് ദശലക്ഷത്തിലധികം ആളുകൾ ആണ് പോസ്റ്റ് ചെയ്ത് മണിക്കൂറിനുള്ളിൽ കണ്ടത്.
Also Read:വീണ്ടും വിദ്വേഷ പ്രചാരണം: ‘മുസ്ലിം വിരുദ്ധ അക്രമത്തിന്’ കോടതി വഴിയൊരുക്കുന്നുവെന്ന് അസദുദ്ദീൻ ഒവൈസി
ഐഫീൽഡിലെ സെന്റ് മാർഗരറ്റ് പള്ളിയിൽ നിന്നുള്ള പുരോഹിതയാണ് ലിസി. ഐഫീൽഡിലെ സെന്റ് മാർഗരറ്റ് പള്ളിയിൽ നിന്നുള്ള ലിസി ഗർഭിണിയായി 20 ആഴ്ചകൾക്ക് ശേഷമാണ് ഗർഭച്ഛിദ്രം നടത്തുന്നത്. രക്തസ്രാവത്തെ തുടർന്ന് ജീവൻ അപകടത്തിലാവുമെന്ന ഘട്ടമെത്തിയപ്പോഴാണ് ഗർഭച്ഛിദ്രം നടത്തിയത്. ലിസി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗർഭധാരണത്തിന്റെ ഭയപ്പെടുത്തുന്ന സങ്കീർണ്ണതകളെ കുറിച്ചും ലിസി തുറന്നു പറഞ്ഞു. ഗർഭച്ഛിദ്രം നിരോധിക്കാനുള്ള യുഎസ്സിൽ നിന്നുള്ള നീക്കങ്ങൾ വളരെ വലിയ തെറ്റാണ് എന്നും ലിസി ചൂണ്ടിക്കാട്ടി.
‘എന്റെ അഞ്ച് വയസ്സുള്ള മകൾക്ക് പ്രായമാകുമ്പോൾ അബോർഷൻ നടത്താനുള്ള അവളുടെ അവകാശം അവൾക്കില്ലാതെയാകും എന്ന കാര്യം എന്നെ ഭയപ്പെടുത്തുന്നു. എന്റെ പത്തുവയസ്സുള്ള മകനും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു’, ലിസി പറയുന്നു.
Post Your Comments