Latest NewsKeralaNews

‘പണത്തിനായി സുഹൃത്തുക്കൾ അവനെ പീഡിപ്പിച്ചു, അപമാനിക്കാൻ ശ്രമം’: വൈറൽ ബാബുവിന്റെ സഹോദരൻ

പാലക്കാട്: ട്രെക്കിങ്ങിനിടെ മലയിടുക്കിൽ കുടുങ്ങിയ ബാബു എന്ന യുവാവിനെ രക്ഷപ്പെടുത്തിയത് വൻ വാർത്തയായിരുന്നു. ഇന്ത്യൻ ആർമി എത്തിയാണ് ബാബുവിനെ മലയിൽ നിന്ന് രക്ഷപ്പെടുത്തിയത്. കേരളം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യമായിരുന്നു ഇത്. 23 കാരനായ ബാബു വീണ്ടും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. പക്ഷേ ഇത്തവണ അത്ര സുഖകരമായ കാര്യമല്ല. മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് തരിമ്പും വെളിവില്ലാതെ അസഭ്യവർഷം നടത്തുന്ന ബാബുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

കുറച്ചുപേർ തലവഴി വെള്ളമൊഴിച്ച് ലഹരിയിൽ നിന്ന് ഇറക്കാൻ ശ്രമിക്കുന്നുണ്ട്. ‘കടുത്ത അസഭ്യവർഷം ചൊരിയുന്ന ഇയാൾക്ക് വേണ്ടിയാണോ നമ്മുടെ നികുതിപ്പണം കൊടുത്ത് സൈന്യം ഇയാളെ രക്ഷപ്പെടുത്തിയത്’ എന്നാണ്‌ സോഷ്യൽ മീഡിയയുടെ ചോദ്യം. അലറിവിളിക്കുകയും അസഭ്യം വിളിക്കുകയും മരിക്കണമെന്ന് കൂട്ടുകാരോട് നിലവിളിക്കുകയും ചെയ്യുന്ന ബാബുവിന്റെ വീഡിയോയ്ക്ക് നേരെ വൻ വിമർശനമാണ് ഉയരുന്നത്.

Also Read:5 പാമ്പും 20 പൂച്ചയും ഉൾപ്പെടെ മുപ്പത്തേഴോളം മൃ​ഗങ്ങൾ അവശനിലയിൽ: കിടപ്പുമുറിയിൽ ചത്ത് അഴുകിയ നിലയിൽ 4 പാമ്പ്

അതേസമയം, ബാബുവിനെ മനഃപൂർവ്വം അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സുഹൃത്തുക്കളാണ് ഇതിന് പിന്നിലെന്നും ആരോപിച്ച് സഹോദരൻ ഷാജി രംഗത്ത് വന്നു. ബുധനാഴ്ചയാണ് സംഭവം നടന്നതെന്നും ബാബുവിനെ അപകീർത്തിപ്പെടുത്താൻ സുഹൃത്തുക്കൾ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതാണെന്നും ഷാജിയെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

വൈറലായ മലകയറ്റത്തിന് ശേഷം ബാബുവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്‌തെങ്കിലും, ഒരാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചിരുന്നു. എന്നാൽ, വേണ്ടത്ര വിശ്രമം ലഭിക്കാത്തതിനാൽ ബാബു മാനസികമായി തകർന്നുവെന്ന് ഷാജി പറയുന്നു. ‘ട്രെക്കിംഗ് അപകടത്തിന് ശേഷം ബാബുവിനെ സുഹൃത്തുക്കൾ കളിയാക്കി. ബാബുവിന് കുറച്ച് ഫണ്ട് ലഭിച്ചിട്ടുണ്ടെന്ന് അവർ അവകാശപ്പെട്ടു. അതിന്റെ പേരിൽ പണത്തിനായി അവർ അവനെ പീഡിപ്പിച്ചു. ബാബുവിനെ മോശമായി കാണിക്കാൻ ആഗ്രഹിച്ച സുഹൃത്തുക്കൾ ചെറിയൊരു സംഭവത്തെ ഊതിവീർപ്പിക്കുകയായിരുന്നു’, ഷാജി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button