ഡല്‍ഹി: റഷ്യ-യുക്രെയ്ന്‍ യുദ്ധം രണ്ട് മാസം പിന്നിട്ടതോടെ, ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ദിനംപ്രതി കുതിച്ചുയരുകയാണ്. നിലവില്‍, സൗദി അറേബ്യ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് റഷ്യ.
യുദ്ധം, ക്രൂഡ് ഓയില്‍ വിതരണത്തെ കാര്യമായി ബാധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിന് പിന്നാലെ, വിവിധ രാജ്യങ്ങളുടെ ഉപരോധവും റഷ്യ നേരിടുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ, യൂറോപ്യന്‍ യൂണിയനും റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഇങ്ങനെ സംഭവിച്ചാല്‍, യൂറോപ്യന്‍ യൂണിയന്റെ 27 രാജ്യങ്ങളുടെ രാഷ്ട്രീയ – സാമ്പത്തിക കൂട്ടായ്മയില്‍ നിന്ന് റഷ്യക്ക് പ്രതിദിനം ലഭിക്കുന്ന 450 മില്യണ്‍ ഡോളര്‍ നഷ്ടപ്പെടും. നിലവില്‍, റഷ്യയുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ ആണ് യൂറോപ്യന്‍ യൂണിയന്‍. കഴിഞ്ഞ വര്‍ഷത്തെ ഇവരുടെ എണ്ണ ഇറക്കുമതിയില്‍ 27 ശതമാനവും റഷ്യയില്‍ നിന്നായിരുന്നു.
റഷ്യന്‍ ഇറക്കുമതിക്കുള്ള യൂറോപ്യന്‍ യൂണിയന്‍ നിരോധനം യുഎസിനും ചൈനയ്ക്കും പിന്നില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവായ ഇന്ത്യയെയും ബാധിക്കാന്‍ സാധ്യതയുണ്ട്. നിരോധനം പ്രാബല്യത്തില്‍ വരുമ്പോള്‍ ഈ രാജ്യങ്ങളെല്ലാം റഷ്യ ഇതര സ്രോതസ്സുകളില്‍ നിന്ന് എണ്ണ വാങ്ങേണ്ടിവരും. ഇതെല്ലാം, കൂടുതല്‍ വിതരണ ക്ഷാമത്തിനും വില കുതിച്ചുയരുന്നതിനും കാരണമാകുമെന്നാണ് സാമ്പത്തിക വിദഗദ്ധര്‍ പ്രവചിക്കുന്നത്.
Post Your Comments