CricketLatest NewsNewsSports

ഐപിഎല്ലില്‍ വേഗം കൊണ്ട് ഞെട്ടിച്ച് ഉമ്രാന്‍ മാലിക്

മുംബൈ: ഐപിഎല്ലില്‍ വീണ്ടും വേഗം കൊണ്ട് ഞെട്ടിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ് പേസര്‍ ഉമ്രാന്‍ മാലിക്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 157 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞാണ് ഉമ്രാന്‍ ഈ ഐപിഎല്‍ സീസണിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞത്. ഡല്‍ഹി ഇന്നിംഗ്സിലെ അവസാന ഓവറിലായിരുന്നു ഉമ്രാന്‍റെ അതിവേഗ പന്ത്.

റൊവ്‌മാന്‍ പവലിനെതിരെയാണ് 157 കിലോ മീറ്റര്‍ വേഗത്തിൽ മാലിക് പന്തെറിഞ്ഞത്. എന്നാല്‍, ഉമ്രാന്‍റെ വേഗതയേറിയ പന്തിനെ അതേ വേഗത്തില്‍ പവല്‍ എക്സ്ട്രാ കവര്‍ ബൗണ്ടറി കടത്തി. മത്സരത്തില്‍ ആദ്യ ഓവറിൽ 21 റണ്‍സ് വഴങ്ങിയ ഉമ്രാന്‍ അടുത്ത രണ്ടോവറില്‍ പിടിച്ചെറിഞ്ഞ് തിരിച്ചുവന്നെങ്കിലും പവലിന്‍റെ പവറിന് മുന്നില്‍ അവസാന ഓവറില്‍ 19 റണ്‍സ് വഴങ്ങി.

Read Also:- ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലുകളെ നിസാരമായി കാണരുത്!

നാലോവറില്‍ 52 റണ്‍സ് വഴങ്ങിയ ഉമ്രാന് വിക്കറ്റൊന്നും നേടാനായില്ല. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 25 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത് തിളങ്ങിയ ഉമ്രാന്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിക്കറ്റ് നേടാനായില്ല. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ നടന്ന മത്സരത്തില്‍ ചെന്നൈ നായകന്‍ എംഎസ് ധോണിക്കെതിരെ ഉമ്രാന്‍ എറിഞ്ഞ പന്തായിരുന്നു ഇതുവരെ സീസണിലെ വേഗമേറിയ പന്ത്. 154 കിലോ മീറ്റര്‍ വേഗത്തിലായിരുന്നു അന്ന് ഉമ്രാന്‍ പന്തെറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button