ErnakulamKeralaNattuvarthaLatest NewsNews

കാറിന്‍റെ ചില്ല് തകര്‍ത്ത് മോഷണത്തിന് ശ്രമത്തിനിടെ യുവാവ് പിടിയിൽ

ഇതര സംസ്ഥാനക്കാരനായ സുനി (26) എന്നയാളെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്

തൃപ്പൂണിത്തുറ: കാറിന്‍റെ ചില്ല് തകര്‍ത്ത് മോഷണത്തിന് ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിൽ. ഇതര സംസ്ഥാനക്കാരനായ സുനി (26) എന്നയാളെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് സംഭവം. മാതൃഭൂമി ന്യൂസ് ചാനല്‍ സീനിയര്‍ പ്രൊഡ്യൂസര്‍ അനീഷ് ആര്‍. നായരുടെ കാറിലാണ് മോഷണശ്രമം ഉണ്ടായത്. പേട്ട പെട്രോള്‍ പമ്പിന് സമീപം റോഡരികില്‍ പാര്‍ക്ക് ചെയ്ത കാറിന്‍റെ, പിന്‍വശത്തെ ഡോര്‍ ഗ്ലാസ് കല്ല് കൊണ്ട് ഇടിച്ചു പൊട്ടിച്ച ശേഷം, അകത്തിരുന്ന ബാഗ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ നാട്ടുകാർ പിടികൂടിയത്. തുടർന്ന്, നാട്ടുകാര്‍ മരട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Read Also : ‘പണത്തിനായി സുഹൃത്തുക്കൾ അവനെ പീഡിപ്പിച്ചു, അപമാനിക്കാൻ ശ്രമം’: വൈറൽ ബാബുവിന്റെ സഹോദരൻ

അതേസമയം, കസ്റ്റഡിയിലെടുത്ത പ്രതി മാനസികാസ്വസ്ഥത പ്രകടിപ്പിക്കുന്നതായും യാതൊരു തിരിച്ചറിയല്‍ രേഖകളുമില്ലാത്തതിനാല്‍ വൈദ്യ പരിശോധനക്കു ശേഷം ഇയാളെ ഏതെങ്കിലും സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുമെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button