ന്യൂഡല്‍ഹി: ഇന്ത്യയിലെ യുവാക്കള്‍ക്ക് പ്രോത്സാഹനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വയം പര്യാപ്തത സ്റ്റാര്‍ട്ടപ്പുകളിലൂടെ തെളിയിക്കണമെന്ന് അദ്ദേഹം യുവാക്കളോട് ആവശ്യപ്പെട്ടു. വിദേശ ഉല്‍പ്പന്നങ്ങളുടെ അടിമയാകേണ്ട അവസ്ഥയല്ല ഇനി യുവത്വത്തിന്റേതെന്നും സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍ സ്റ്റാര്‍ട്ടപ്പുകളിലൂടെ സ്വയം പര്യാപ്തത നേടണമെന്നും നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.
Read Also:കൂട്ടുകാരനെ കാണാനെത്തിയയാളെ അപായപ്പെടുത്താൻ ശ്രമം : യുവാവ് പൊലീസ് പിടിയിൽ
‘വോക്കല്‍ ഫോര്‍ ലോക്കല്‍ എന്നതാകണം നമ്മുടെ മന്ത്രം. ഇത് വിദേശ വസ്തുക്കളെ ഉപയോഗിക്കുന്ന ശീലത്തില്‍ നിന്നും അകറ്റും. തദ്ദേശീയമായ ഉല്‍പ്പന്നങ്ങള്‍ക്ക് പരമാവധി പ്രചാരണം നല്‍കണം. അത് ഗ്രാമീണ-നഗരമേഖലയ്ക്ക് വലിയ ഉണര്‍വാണ് ഉണ്ടാക്കുന്നത്’, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
‘ഇന്ന് നമ്മുടെ രാജ്യം മികവുറ്റ യുവത്വങ്ങളുടെ നാടാണ്. എല്ലാ മികച്ചവരേയും പ്രോത്സാഹിപ്പിക്കാനും ഈ നാട് അവസരമുണ്ടാക്കിയിരിക്കുന്നു. ഓരോ ദിവസവും നൂറുകണക്കിന് സ്റ്റാര്‍ട്ടപ്പുകളാണ് രംഗത്തെത്തുന്നത്. ഓരോ ആഴ്ചയിലും മികച്ച ഒരു കമ്പനി രൂപപ്പെടുന്നു. അവര്‍ ലോകം കീഴടക്കുന്നു. ഇതാണ് ആത്മനിര്‍ഭര്‍ ഭാരതെന്ന് നാം മറക്കരുത്’, പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments