കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബിജെപി വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല അതെന്നാണ് മമത വെളിപ്പെടുത്തിയത്. വ്യാഴാഴ്ച നടന്ന പത്രസമ്മേളനത്തിലായിരുന്നു മമത ഇപ്രകാരം പ്രഖ്യാപിച്ചത്.
‘2024-ൽ നടക്കാൻ പോകുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തില്ല. അതുകൊണ്ടു തന്നെ, പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനും പോകുന്നില്ല. ഇപ്പോൾ കേന്ദ്രമന്ത്രി അമിത് ഷാ ബംഗാൾ സന്ദർശിച്ചിരിക്കുന്നത് അതിർത്തി സംരക്ഷണസേനയെ അനാവശ്യമായി രാഷ്ട്രീയത്തിലേക്ക് വലിച്ചിടാൻ വേണ്ടി മാത്രമാണ്’ മമതാ ബാനർജി വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തരമന്ത്രി എന്ന നിലയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും സിബിഐയേയും ദുരുപയോഗം ചെയ്യുകയാണ് അമിത് ഷാ ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടിയ മമത, ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിക്കുന്ന സിപിഎം, ബിജെപിയുടെ പിണിയാളാണെന്നും ആരോപിച്ചു.
Post Your Comments