ഇന്ത്യയുടെ വ്യോമയാന രംഗത്ത് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കമ്പനിയായിരുന്നു ജെറ്റ് എയർവേയ്സ്. എന്നാൽ, 2019ൽ നിർത്തിവയ്ക്കേണ്ടി വന്ന എയർവേയ്സ് വിമാനങ്ങൾ വീണ്ടും പറക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി നടന്ന പരീക്ഷണപ്പറക്കൽ ജെറ്റ് എയർവേയ്സ് വിജയകരമായി പൂർത്തീകരിച്ചു. മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും ആകാശത്തേക്ക് പറന്നുയർന്നത്.
എയർ ഓപ്പറേറ്റർ സർട്ടിഫിക്കേഷൻ ലഭിക്കാനുള്ള പ്രൂവിംഗ് ഫ്ലൈറ്റുകൾ ആവശ്യമുണ്ട്. ഈ പ്രൂവിംഗ് ഫ്ലൈറ്റുകൾക്ക് മുന്നോടിയായുള്ള പറക്കലാണ് ഇപ്പോൾ നടന്നത്. വിമാന ജീവനക്കാരുടെ വൈദഗ്ധ്യം, സർവീസിനായി ചെയ്തിരിക്കുന്ന ക്രമീകരണങ്ങൾ എന്നിവയൊക്കെ വിലയിരുത്തിയതിനുശേഷം വിമാനത്തിന് അന്തിമ അനുമതി നൽകുമെന്നാണ് വിലയിരുത്തൽ.
Also read: പലിശ നിരക്ക് വർദ്ധിപ്പിച്ച് യുഎഇ സെൻട്രൽ ബാങ്ക്
2019 ഏപ്രിലിലാണ് ജെറ്റ് എയർവേയ്സ് സർവീസുകൾ നിർത്തിവച്ചത്. നരേഷ് ഗോയലിന്റെ നേതൃത്വത്തിലായിരുന്നു അന്ന് എയർവേയ്സ്. ജെറ്റ് എയർവേയ്സിന്റെ ഇരുപത്തിയൊന്നാം ജന്മദിനത്തിലാണ് പരീക്ഷണപ്പറക്കൽ നടന്നത്.
Post Your Comments