Latest NewsIndiaInternational

‘ഇതെല്ലാം തെറ്റായ വിവരങ്ങൾ’ : ലോകാരോഗ്യ സംഘടനയുടെ മരണക്കണക്കുകൾ തള്ളി ഇന്ത്യ

ഡൽഹി: ലോകാരോഗ്യ സംഘടനയുടെ കോവിഡ് മരണക്കണക്കുകൾ തള്ളി ഇന്ത്യൻ സർക്കാർ. കണക്കുകളുടെ മാതൃകാരൂപങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ വിവരങ്ങൾ മാത്രമാണ് ലോകാരോഗ്യ സംഘടനയുടെ കയ്യിലുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, ലോകത്ത് ആകെ മൊത്തം 14.9 മില്യൺ ആൾക്കാർ കോവിഡ് മൂലം മരണമടഞ്ഞിട്ടുണ്ട്. ഇതിൽ, 4.7 മില്യൺ പേരുടെ മരണം സംഭവിച്ചിരിക്കുന്നത് ഇന്ത്യയിലാണ്. കോവിഡ് മൂലം നേരിട്ടും അല്ലാതെയും സംഭവിച്ച എല്ലാ മരണങ്ങളും ഉൾപ്പെടുത്തിയാണ് ഈ കണക്കുകൾ. എന്നാൽ, ലോകാരോഗ്യ സംഘടന മരണം കണക്കാക്കിയ മാർഗ്ഗം തെറ്റായതിനാൽ ഈ കണക്കുകൾ ശാസ്ത്രീയമല്ലെന്ന് ഇന്ത്യൻ ഭരണകൂടം ചൂണ്ടിക്കാട്ടി.

റിപ്പോർട്ടിനെ ശക്തമായി എതിർത്ത ഇന്ത്യ, ഇന്ത്യയുടെ അധിക മരണനിരക്ക് രേഖപ്പെടുത്താൻ ഉപയോഗിച്ച ഒന്നിലധികം മാർഗങ്ങളുടെ സാധുതയെക്കുറിച്ച് ചോദ്യമുയർത്തി. ജനന-മരണ കണക്കുകൾ രേഖപ്പെടുത്താൻ സർക്കാരിന് ശക്തമായ സംവിധാനമുണ്ടെന്നു കാണിച്ച ഇന്ത്യ, ലോകാരോഗ്യ സംഘടനയുടെ എസ്റ്റിമേറ്റ് മോഡലിലെ പിഴവുകൾ എടുത്തു കാണിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button