
നട്സ് കഴിക്കുന്നത് ഒട്ടുമിക്കവർക്കും ഇഷ്ടമാണ്. വിറ്റാമിൻ സി, കാൽസ്യം, സെലീനിയം, കോപ്പർ, മഗ്നീഷ്യം തുടങ്ങി ശരീരത്തിന് ആവശ്യമായ എല്ലാ പോഷകഗുണങ്ങളും നട്സ് കഴിക്കുമ്പോൾ നമുക്ക് ലഭിക്കുന്നു. എന്നാൽ, ഒരു ദിവസം എത്ര അളവ് വരെ നട്സ് കഴിക്കാം, ഏതൊക്കെ നട്സ് ഒഴിവാക്കണം എന്ന കാര്യങ്ങൾ സംബന്ധിച്ച് പലർക്കും വ്യക്തതയില്ല. നട്സ് കഴിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ അറിയാം.
ദിവസവും വ്യായാമം ചെയ്യുന്നതും ആവശ്യത്തിന് വെള്ളം കുടിക്കുന്നതും രോഗങ്ങളൊന്നും ഇല്ലാത്തതുമായ ആളുകൾക്ക് ഒരു ഔൺസ് നട്സ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. അമിത അളവിൽ കഴിക്കുന്നത് ശരീരത്തിൽ കൊഴുപ്പ് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.
Also Read: ഹോട്ടലുകളും, ഫാസ്റ്റ്ഫുഡ് വില്‍പ്പന കേന്ദ്രങ്ങളും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍
നട്സ് കഴിക്കുമ്പോൾ പരമാവധി വെള്ളത്തിൽ കുതിർത്തതിനു ശേഷം കഴിക്കാൻ ശ്രമിക്കുക. ഇങ്ങനെ കഴിക്കുന്നത് വഴി ദഹനപ്രക്രിയ എളുപ്പമാകും. കൂടാതെ, രാവിലെ നട്സ് കഴിക്കുന്നതാണ് ഉത്തമം.
Post Your Comments