
മൂവാറ്റുപുഴ: തെങ്ങ് വീടിനു മുകളിലേക്ക് വീണ് നാശനഷ്ടം. മേക്കടമ്പ് നിരപ്പേൽ ദീപ്തി ദീപുവിന്റെ വീടിനു മുകളിലേക്കാണ് അയൽവാസിയുടെ പുരയിടത്തിലെ തെങ്ങ് മറിഞ്ഞു വീണത്.
കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. തെങ്ങ് വീണ് വീടിനു പിന്നിലെ ഓടും, ഷീറ്റു മേഞ്ഞതും തകർന്നു. സോളാർ വാട്ടർ ഹീറ്ററിനും കേടുപാടുകൾ സംഭവിച്ചു.
പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി.
Post Your Comments