ക്രിപ്റ്റോ കറൻസി ഇടപാടുകൾ ആരംഭിക്കാൻ ഒരുങ്ങി ഗുച്ചി. ഇറ്റലിയിലെ ലക്ഷ്വറി ഫാഷൻ ബ്രാൻഡാണ് ഗുച്ചി. ആദ്യഘട്ടമെന്ന നിലയിൽ ഈ മാസം അവസാനത്തോടെ യുഎസിലെ തിരഞ്ഞെടുത്ത 5 സ്റ്റോറുകളിലാണ് ക്രിപ്റ്റോ ഇടപാടുകൾ ആരംഭിക്കുക.
യുഎസിലെ ന്യൂയോർക്ക് സിറ്റി, ലോസ് ഏഞ്ചൽസ്, മിയാനി, അറ്റ്ലാന, ലാസ് വേഗാസ് എന്നിവിടങ്ങളാണ് അടുത്ത അഞ്ച് ഷോറൂമുകൾ ആരംഭിക്കുന്നത്. യുഎസ് കറൻസിയുമായി പെഗ് ചെയ്തിട്ടുള്ള അഞ്ച് സ്റ്റേബിൾ കോയിൻ കൂടാതെ, ബിറ്റ് കോയിൻ, ബിറ്റ് കോയിൻ ക്യാഷ്, എഥറിയം, വ്രാപ്ഡ് ബിറ്റ്കോയിൻ, ലൈറ്റ് കോയിൻ, ഡോഷ് കോയിൻ, ഷിബ ഐഎൻയു എന്നീ ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാം.
Also Read: അസാമാന്യ കരുത്തിന്റെ പ്രതീകം : വ്യോമഭ്യാസം നടത്തുന്ന ചിനൂക് ഹെലികോപ്റ്റർ, ചിത്രങ്ങൾ കാണാം
യൂറോപ്പ്, ഏഷ്യ ഉൾപ്പെടെയുള്ള മറ്റു വിപണികളിലേക്ക് ക്രിപ്റ്റോ സേവനം വ്യാപിപ്പിക്കുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ലെങ്കിലും വടക്കേ അമേരിക്കയിലെ എല്ലാ സ്റ്റോറുകളിലും താമസിയാതെ ക്രിപ്റ്റോ സ്വീകരിച്ച് തുടങ്ങുമെന്ന് ഗുച്ചി അറിയിച്ചിട്ടുണ്ട്.
Post Your Comments