ന്യൂഡൽഹി: രാജ്യത്ത് പണപ്പെരുപ്പം നിലനിൽക്കുന്ന സാഹചര്യത്തിൽ റിപ്പോ നിരക്ക് ഉയർത്തി ആർബിഐ. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസാണ് റിപ്പോ നിരക്കുമായി ബന്ധപ്പെട്ട പ്രസ്താവന പുറത്തിറക്കിയത്. നിലവിൽ റിപ്പോ നിരക്ക് 4.40 ശതമാനമായാണ് ഉയർത്തിയത്.
2020 മെയ് മുതൽ റിപ്പോ നിരക്കിൽ മാറ്റമില്ലായിരുന്നു. 4 ശതമാനമായിരുന്നു റിപ്പോ നിരക്ക്. പുതിയ പ്രസ്താവന പ്രകാരം, 40 ബേസ് പോയിൻറ് വർധിപ്പിച്ചാണ് റിപ്പോ നിരക്ക് 4.40 ശതമാനമായി ഉയർത്തിയത്.
റഷ്യ-യുക്രൈൻ സംഘർഷം, എണ്ണവിലയിലെ കുതിപ്പ്, അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവ് എന്നിവ രാജ്യത്തെ സമ്പദ്ഘടനയെ ബാധിച്ചിട്ടുണ്ട്. രാജ്യത്തെ പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ മോണിറ്ററി പോളിസി സമിതി അസാധാരണ യോഗം ചേരുകയായിരുന്നു.
Post Your Comments