കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉമ തോമസിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ, കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ. മുൻഎംഎൽ എയും കോൺഗ്രസ് നേതാവുമായ പിടി തോമസിന്റെ കല്ലറയിൽ പ്രണാമം അർപ്പിക്കാൻ അദ്ദേഹത്തിന്റെ വിധവയും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ഉമ തോമസ് എത്തിയിരുന്നു.
ഈ സമയത്ത്, ഉമാ തോമസിനൊപ്പം ചാനൽ ക്യാമറകളിൽ പതിയാനായി ഒരു കൂട്ടം കോൺഗ്രസ് നേതാക്കൾ സമീപത്തുള്ള കല്ലറകൾക്ക് മുകളിൽ ചവിട്ടി നടന്നിരുന്നു. ഇതിനെതിരെയാണ് രൂക്ഷമായ വിമർശനം ഉയരുന്നത്. സഹതാപം വോട്ടാക്കി മാറ്റാൻ മുൻ ജനപ്രതിനിധിയുടെ കല്ലറയിൽ പ്രണാമം അർപ്പിക്കുന്നതിനിടെ, മറ്റുള്ളവരുടെ കല്ലറകൾക്ക് മുകളിൽ കയറി ചവിട്ടി മെതിക്കുന്നത് ശെരിയല്ലെന്ന് ജനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. അവിടെ അടക്കം ചെയ്യപ്പെട്ടിരിക്കുന്നവരും പലരുടെയും പ്രിയപ്പെട്ടവരാണെന്നും ഒരു പക്ഷേ, കോൺഗ്രസിന് വോട്ട് ചെയ്തവരാണെന്നും ആളുകൾ പറയുന്നു.
നിങ്ങളൊരു എസ്ബിഐ ഉപഭോക്താവാണോ? എങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
അതേസമയം, ഉമാ തോമസിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെയും രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ‘ഡെത്ത് സീറ്റ്’ എന്ന രീതിയിലാണ് കോൺഗ്രസ് വിമത ഗ്രൂപ്പുകളിൽ പോലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ നേതാക്കൾ പരിഹസിക്കുന്നത്. സിറ്റിംഗ് സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ട യോഗ്യത രാഷ്ട്രീയ പാരമ്പര്യമല്ലെന്നും മറിച്ച്, സഹതാപം ജനിപ്പിക്കുന്ന രീതിയിലുള്ള രക്തബന്ധമാണെന്നും നേതാക്കൾ കുറ്റപ്പെടുത്തുന്നു.
Post Your Comments