corona positive storiesCOVID 19Latest NewsUAENewsInternationalGulf

കോവിഡ്: യുഎഇയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 209 കേസുകൾ

അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 209 പുതിയ കേസുകളാണ് യുഎഇയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത്. 289 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും ചൊവ്വാഴ്ച്ച യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Also: പരിശോധന തുടരുന്നു, 35 കിലോ അഴുകിയ മാംസം പിടിച്ചു: കോഴിക്കോട്ട് 5 ഹോട്ടലുകൾക്ക് നോട്ടീസ്, ഒരെണ്ണം പൂട്ടി

8,99,242 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 8,82,880 പേർ രോഗമുക്തി നേടി. 2,302 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 14,060 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 154,855 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം, രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേർക്കും കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു.

Read Also: തൃക്കാക്കര യു.ഡി.എഫിൻ്റെ പൊന്നാപുരം കോട്ടയെന്ന് ചെന്നിത്തല: കോട്ട ഇക്കുറി ഇടത് മുന്നണി ഇടിച്ച് തകർക്കുമെന്ന് ഇ.പി

shortlink

Related Articles

Post Your Comments

Related Articles


Back to top button