കണ്ണൂർ: സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ. അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള റിപ്പോർട്ട് കമ്മീഷ്ണര്‍ ആര്‍ ഇളങ്കോ ഡിഐജി രാഹുല്‍ ആര്‍ നായര്‍ക്ക് കൈമാറി. അര്‍ജുന്‍ ആയങ്കി സ്ഥിരം കുറ്റവാളിയാണെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നേരത്തെ ഡിവൈഎഫ്‌ഐ അര്‍ജുനെതിരെ പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് കാപ്പ ചുമത്താനുള്ള ശുപാര്‍ശ.
അർജ്ജുൻ ആയങ്കി ഉൾപ്പെടുന്ന സ്വർണക്കടത്ത് കേസിലെ പ്രതികൾ ക്രിമിനലുകളാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിർദ്ദേശം അംഗീകരിച്ച് ഉത്തരവ് ഇറങ്ങിയാൽ, അർജുൻ ആയങ്കിക്ക് കണ്ണൂരിൽ പ്രവേശിക്കാനാകില്ല. ഡി.വൈ.എഫ്.ഐ അർജുൻ ആയങ്കി അടുത്തിടെ ചില പ്രഖ്യാപനങ്ങളും ആരോപണങ്ങളും നടത്തിയിരുന്നു.
സംസ്ഥാന കമ്മിറ്റി അംഗം മനു തോമസിനെ സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് അർജ്ജുൻ ആയങ്കിക്കെതിരെ ഡിവൈഎഫ്‌ഐ കണ്ണൂർ എസ്പിക്ക് പരാതി നൽകിയതോടെയായിരുന്നു ഇരുവരും തമ്മിലുള്ള പോര് വളർന്നത്. സ്വർണക്കടത്ത് സംഘങ്ങളിൽപ്പെട്ട ഇവർ ഡിവൈഎഫ്‌ഐയെ അപകീർത്തിപ്പെടുത്തുകയാണെന്നായിരുന്നു പരാതി. അതേസമയം, കാപ്പ ചുമത്താനുള്ള ശുപാർശക്ക് പിന്നിൽ ഡി.വൈ.എഫ്.ഐ നൽകിയ പരാതിയാണോയെന്ന് വ്യക്തമല്ല.
Post Your Comments