തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് പിസി ജോർജിനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ, ജോർജിന് ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവ് പുറത്ത്. പിസി ജോർജിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തു എന്ന് ബോധ്യപ്പെടുത്താൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നാണ് കോടതി ഉത്തരവിൽ ജാമ്യം അനുവദിക്കാൻ കാരണമായി വ്യക്തമാക്കിയിട്ടുള്ളത്. വഞ്ചിയൂര്‍ ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയുടെ ജാമ്യ ഉത്തരവാണ് പുറത്തുവന്നിട്ടുള്ളത്.
പിസി ജോര്‍ജിനെതിരെ സമാന കേസുകളുണ്ടോയെന്ന് വ്യക്തമല്ലെന്നും പ്രോസിക്യൂഷനെ കേള്‍ക്കാതെ തന്നെ ജാമ്യം അനുവദിക്കാമെന്ന് വിധികളുണ്ടെന്നും കോടതി ഉത്തരവിൽ പറയുന്നു. അതിനാല്‍ ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments