Latest NewsKeralaNews

‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി കണ്ണൂർ ജില്ലാതല ഉദ്ഘാടനം

 

കണ്ണൂര്‍: തിരിശിടമില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍. കൃഷി വകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയുടെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക മേഖലയെ മുന്നോട്ട് കൊണ്ടു പോകുന്നതിനുള്ള നിശ്ചയ ദാർഢ്യത്തോടെയുള്ള പ്രവർത്തനങ്ങൾ സർക്കാർ നടത്തുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോകം മുഴുവന്‍ ശ്രദ്ധിച്ച കേരളത്തിന്റെ കാര്‍ഷിക പാരമ്പര്യം തിരിച്ചു പിടിക്കുവാനുള്ള കൂട്ടായ പരിശ്രമം തുടരണമെന്നും മന്ത്രി അറിയിച്ചു.

തളിപ്പറമ്പ് ബക്കളം വയലില്‍ നെല്‍ വിത്ത് വിതച്ചാണ് മന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button