ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നിശാ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുമ്പോൾ പ്രതികരണവുമായി തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര രംഗത്ത്. നേപ്പാളിലെ മാധ്യമപ്രവര്‍ത്തകയായ സുഹൃത്തിന്റെ വിവാഹത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നാണ് കോൺഗ്രസിന്റെ വാദം.
‘രാഹുല്‍ ഗാന്ധിയോ മറ്റാരെങ്കിലുമൊ അവരുടെ സ്വകാര്യ സമയത്ത് നിശാക്ലബ്ബിലായാലും വിവാഹ പാര്‍ട്ടിയിലായാലും പങ്കെടുക്കുന്നത് ഈ ഭൂമിയില്‍ മറ്റാരെയെങ്കിലും ബാധിക്കുന്ന കാര്യമാണോ?ചായക്കപ്പില്‍ ബിയര്‍ കുടിക്കുന്ന ഇരട്ടത്താപ്പ് ബി.ജെ.പി ചെയ്യരുത്’- മഹുവ ട്വിറ്ററിലൂടെ പ്രതികരിച്ചു.
Read Also: രാജ്യത്ത് നിർബന്ധിത വാക്സിനേഷൻ പാടില്ല: ഉത്തരവുകൾ പിൻവലിക്കണമെന്ന് സുപ്രീംകോടതി
ഡൽഹിയില്‍ ഇല്ലാത്ത രാഹുല്‍ ഗാന്ധി മറുനാടന്‍ നിശാപാര്‍ട്ടികളില്‍ മതിമറന്നാഘോഷിക്കുന്നുവെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനം. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ വര്‍ഗീയ സംഘര്‍ഷം നടക്കുമ്പോള്‍ രാഹുല്‍ ആടിപ്പാടുകയാണെന്ന് ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
Post Your Comments