KeralaLatest NewsIndiaNewsBusiness

സംസ്ഥാനത്ത് മണ്ണെണ്ണ വിലയിൽ വർദ്ധനവ്

മണ്ണെണ്ണ വില വർദ്ധനവ് മത്സ്യബന്ധന മേഖലയിലും പ്രതികൂല സാഹചര്യമാണ് സൃഷ്ടിക്കുന്നത്

സംസ്ഥാനത്ത് മണ്ണെണ്ണ വിലയിൽ വർദ്ധനവ്. ഏപ്രിൽ മാസം ലിറ്ററിന് 81 രൂപയായിരുന്ന മണ്ണെണ്ണ വില ഇപ്പോൾ 84 രൂപയാണ്. വില വർദ്ധനവ് മണ്ണെണ്ണ വിതരണക്കാരെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

കേരളത്തിലുള്ള മണ്ണെണ്ണ വിഹിതം 40% കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. കഴിഞ്ഞ മാസം 59 രൂപയായിരുന്നു മണ്ണെണ്ണയുടെ വില. എന്നാൽ, ഒറ്റയടിക്ക് 22 രൂപ വർദ്ധിച്ചതോടെ മണ്ണെണ്ണ വില 81 രൂപയായി ഉയർന്നു. ഇപ്പോൾ മൂന്നു രൂപയാണ് വർദ്ധിച്ചത്.

Also Read: ബിജെപി രണ്ടും കൽപ്പിച്ച് ഹിഡൻ അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണ്: തൃക്കാക്കര യുഡിഎഫിന് അനുകൂലമാകുമെന്ന് കെ.മുരളീധരൻ

മണ്ണെണ്ണ വില വർദ്ധനവ് മത്സ്യബന്ധന മേഖലയിലും പ്രതികൂല സാഹചര്യമാണ് സൃഷ്ടിക്കുന്നത്. എണ്ണക്കമ്പനികൾ റേഷൻ വിതരണത്തിന് കെറോസിൻ ഡീലേഴ്സ് അസോസിയേഷൻ നൽകിയിരിക്കുന്ന വിലയാണ് ഇപ്പോൾ വർദ്ധിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button