KeralaLatest NewsNews

ബിജെപി രണ്ടും കൽപ്പിച്ച് ഹിഡൻ അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണ്: തൃക്കാക്കര യുഡിഎഫിന് അനുകൂലമാകുമെന്ന് കെ.മുരളീധരൻ

പി.സി.ജോർജിന്റേത് അറസ്റ്റ് നാടകം ആയിരുന്നു. 29 ന് വരുമെന്നറിയിച്ച അതിഷ് ഷാ പെട്ടെന് സന്ദർശം റദ്ദാക്കി.

തിരുവനന്തപുരം: വികസനം ചർച്ചയായാൽ തൃക്കാക്കര യുഡിഎഫിന് അനുകൂലമാകുമെന്ന് കെ മുരളീധരൻ എംപി. കേരള മോഡൽ ബിജെപി-സി പി എം ബന്ധം പുറത്തുവരുമെന്നും സർക്കാരിന്റെ ഒരു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ചർച്ച ചെയ്യാൻ വെല്ലുവിളിക്കുന്നുവെന്നും കെ മുരളീധരൻ പറഞ്ഞു.

‘തൃക്കാക്കരയിൽ ഉമ തോമസിന്റെ സ്ഥാനാർഥിത്വം തെരഞ്ഞെടുപ്പ് സമിതിയുമായി ചർച്ച ചെയ്ത് തീരുമാനിച്ചതാണ്. പാർട്ടി ഒരു യുദ്ധമുഖത്ത് നിൽക്കുമ്പോൾ അനാവശ്യ ചർച്ച പാടില്ല. കെ.വി.തോമസ് ഇന്നലെ കൂടി പാർട്ടി അം​ഗത്വം പുതുക്കിയ ആളാണ്. ഞാൻ ആരെയും വില കുറച്ച് കാണുന്നില്ല. തെറ്റ് തിരുത്താൻ എ.ഐ.സി.സി നൽകിയ അവസരം അദ്ദേഹം ഉപയോഗപ്പെടുത്തണം. പാർട്ടി കൂറ് കാണിക്കാനുള്ള അവസരമാണിത്’- കെ മുരളീധരൻ പറഞ്ഞു.

Read Also: ഈ ഉജ്ജ്വല വിജയം കായിക മേഖലയുടെ ഭാവിയെക്കുറിച്ച്‌ ശുഭപ്രതീക്ഷ പകരുന്നു: മുഖ്യമന്ത്രി

‘പി.സി.ജോർജിന്റേത് അറസ്റ്റ് നാടകം ആയിരുന്നു. 29 ന് വരുമെന്നറിയിച്ച അതിഷ് ഷാ പെട്ടെന് സന്ദർശം റദ്ദാക്കി. ബിജെപി രണ്ടു കൽപ്പിച്ച് ഹിഡൻ അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണ്. യു ഡി എഫ് എം പി മാർക്ക് മുഖ്യമന്ത്രിയുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. കേരളത്തിന്റെ പൊതു ആവശ്യങ്ങളിൽ ഒറ്റക്കെട്ടായി നിന്നിട്ടുണ്ട്. സർക്കാരിന്റെ തെറ്റായ കാര്യങ്ങൾ ഏറ്റെടുക്കേണ്ട കാര്യമില്ല. വന്ദേ ഭാരത് ട്രെയിനുകൾ വരുമ്പോൾ എന്തിനാണ് കെ.റെയിൽ. പാർട്ടി ഗ്രാമങ്ങളിൽ പോലും ജനങ്ങൾ കല്ലിടാൻ അനുവദിക്കുന്നില്ല’- കെ മുരളീധരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button