ഗുരുഗ്രാം: ഉത്തരേന്ത്യയില്‍ ക്രമാതീതമായി ചൂട് വര്‍ദ്ധിക്കുന്നു. ഡല്‍ഹി-ഹരിയാനാ മേഖലകളില്‍ കനത്ത ചൂടില്‍ പക്ഷികള്‍ കൂട്ടമായി തളര്‍ന്നു വീണു. നൂറുകണക്കിന് പക്ഷികളെയാണ് സൂര്യാഘാതമേറ്റ് തളര്‍ന്ന് വീണതിനെ തുടര്‍ന്ന് ഗുരുഗ്രാമിലെ പക്ഷികള്‍ക്കായുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിരവധി സന്നദ്ധ പ്രവര്‍ത്തകരാണ് ഡല്‍ഹി-ഹരിയാന മേഖലകളില്‍ നിന്നും താഴെ വീഴുന്ന പക്ഷികളെ അടിയന്തിര ചികിത്സകള്‍ക്കായി ആശുപത്രികളിലെത്തിച്ചത്.
വളര്‍ത്തുന്നവയും അല്ലാത്തവയുമായ പ്രാവുകളടക്കമുള്ള പക്ഷികളെയാണ് ഇവിടെ പ്രവേശിപ്പിച്ചിരിക്കുന്നത്. ദാഹജലം ലഭിക്കാത്തതും, കനത്ത ചൂട് താങ്ങാനാകാത്തതുമാണ് പക്ഷികള്‍ തളര്‍ന്നുവീഴുന്നതിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ, 198 പക്ഷികളാണ് ചത്തത്. ഏപ്രില്‍ അവസാന ആഴ്ച മുതല്‍ ഇത്തരം സംഭവങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി ഗുരുഗ്രാം ചാരിറ്റബിള്‍ ബേര്‍ഡ് ആശുപത്രി മേധാവി ഡോ.രാജ്കുമാര്‍ അറിയിച്ചു.
കനത്ത ചൂടാണ് ഉത്തരേന്ത്യന്‍ മേഖലയില്‍ അനുഭവപ്പെടുന്നത്. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്.
Post Your Comments