Latest NewsNewsLife StyleHealth & Fitness

കൊളസ്ട്രോള്‍ കുറയ്ക്കാൻ നെയ്യ്

ഇന്നേറെ കണ്ടുവരുന്ന അസുഖമാണ് പ്രമേഹം എന്നത്. പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല, മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. അതുകൊണ്ടു തന്നെ, പ്രമേഹ രോഗികള്‍ ആഹാരകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം.

നിത്യ ജീവിതത്തിൽ പ്രമേഹരോഗികള്‍ എണ്ണ ഉപയോഗം പരമാവധി നിയന്ത്രിക്കണം. പകരം നെയ്യ് ഉപയോഗിക്കാം. പ്രമേഹത്തിന് നെയ്യ് നല്ലൊരു മരുന്ന് കൂടിയാണ്. കൊളസ്ട്രോള്‍ കുറയ്ക്കാനും നെയ്യ് നല്ലതാണ്. കൂടാതെ, നെയ്യിൽ വിറ്റാമിനുകളായ എ, ഡി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ കാഴ്ച്ചയ്ക്കും, വിറ്റാമിൻ ഇ ചർമ്മത്തിനും, വിറ്റാമിൻ ഡി കാൽസ്യം ആകിരണം ചെയ്യാനും ആവശ്യമാണ്. ശരീരത്തില്‍ കാൽസ്യം നിലനിർത്താൻ വിറ്റാമിൻ കെ അനിവാര്യമാണ്.

Read Also : വിയ്യാറയലിനെ തകർത്ത് ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍

കൂടാതെ, വിറ്റാമിനുകളെ വലിച്ചെടുക്കാനുളള കഴിവ് നെയ്യ്ക്കുണ്ട്. ദഹനത്തിന് മികച്ചതാണ് നെയ്യ്. നെയ്യ് ആമാശയത്തിൽ പ്രവേശിച്ചാൽ ദഹനരസങ്ങൾ ഉത്പാദിപ്പിക്കുന്നതിന് സഹായിക്കും. ഇത് ദഹനം വേഗത്തിലാക്കും. ശരീരത്തിന്‍റെ പ്രതിരോധ ശേഷിക്ക് നല്ലതാണ് നെയ്യ്. നെയ്യിൽ ആന്റി ഓക്‌സിഡന്‍റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന് ഇവ നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button