Latest NewsNewsIndia

കാമുകന് വേണ്ടി കോളേജിലെ അക്കൗണ്ടന്റ് തട്ടിയെടുത്തത് 97 ലക്ഷം രൂപ : യുവതിയടക്കം രണ്ട് പേര്‍ പിടിയില്‍

ഭുവനേശ്വര്‍: കാമുകന് വേണ്ടി കോളേജിലെ അക്കൗണ്ടന്റ് തട്ടിച്ചെടുത്തത് 97 ലക്ഷം രൂപ. സംഭവവുമായി ബന്ധപ്പെട്ട് യുവതിയടക്കം രണ്ട് പേര്‍ പിടിയിലായി. കോളേജിലെ വനിത അക്കൗണ്ടന്റായ പായല്‍ മല്‍ഹോത്ര, കാമുകന്‍ ബികാസ് കുമാര്‍ എന്നിവരാണ് പിടിയിലായത്.

Read Also:ജല ടൂറിസത്തിൽ മുൻപിലെത്താനൊരുങ്ങി മഹാരാഷ്ട്രയിലെ പൈതാൻ: വിശേഷങ്ങൾ അറിയാം

ഒഡീഷയിലെ താമാണ്ടോ എന്ന സ്ഥലത്തെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നാണ്, 97 ലക്ഷം രൂപ തട്ടിയെടുത്തത്. പായലാണ് കോളേജില്‍ തട്ടിപ്പ് നടത്തിയത്. കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ കൂടിയായ ഇരുവരും ഓണ്‍ലൈന്‍ ചൂതാട്ടത്തിനായാണ് ഇത്രയധികം പണത്തിന്റെ തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് വിവരം പുറത്തറിഞ്ഞതോടെ, ഇരുവരും സംസ്ഥാനം വിടുകയായിരുന്നു. ഒളിവില്‍ കഴിയുകയായിരുന്ന ബികാസിനെ ജാര്‍ഖണ്ഡില്‍ നിന്നാണ് പിടികൂടിയത്.

മുഖ്യപ്രതിയായ പായല്‍ കഴിഞ്ഞ ഏപ്രില്‍ 29ന് പിടിയിലായിരുന്നു. തട്ടിയെടുത്ത പണത്തില്‍ 50 ലക്ഷത്തോളം രൂപ ബികാസ് ഓണ്‍ലൈന്‍ ചൂതാട്ടത്തിനായി ചിലവാക്കിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ഫീസ് കുട്ടികളില്‍ നിന്ന് വാങ്ങി കോളേജിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നത് പായലിന്റെ ജോലിയായിരുന്നു. പലപ്പോഴായി കുട്ടികള്‍ നല്‍കുന്ന ഫീസ് മുഴുവനും അക്കൗണ്ടിലിടാതെ ബികാസിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു പായല്‍ ചെയ്തിരുന്നത്. കോളേജ് വരുമാനത്തില്‍ ഏറ്റക്കുറച്ചില്‍ കണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്.

shortlink

Post Your Comments


Back to top button