കനത്ത ചൂടിൽ നിന്ന് രക്ഷ നേടാൻ പല മാർഗങ്ങളും സ്വീകരിക്കാൻ നമ്മൾ തയ്യാറാണ്. ചിലർ ചൂട് മാറ്റാന്‍ തണുത്ത വെള്ളം കുടിയ്ക്കാറുണ്ട്. എന്നാൽ, തണുത്ത വെള്ളം കുടിച്ചത് കൊണ്ട് മാത്രം കാര്യമില്ല. ഇത് തടയാൻ ഒരു കിടിലം പാനീയം തയ്യാറാക്കാം. കശുമാങ്ങയും ചെറുനാരങ്ങയും ഇളനീരും ചേര്‍ത്ത് തയ്യാറാക്കുന്ന ഈ രുചികരമായ പാനീയം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
പഴുത്ത കശുമാങ്ങ – 1 എണ്ണം
തേന്‍ – 3 ടേബിള്‍ സ്പൂണ്‍
പുതിനയില- 10 എണ്ണം
നാരങ്ങ – 1 എണ്ണം
ഇഞ്ചി – ചെറിയ കഷ്ണം
ഇളനീര്‍ വെള്ളം – 1 ഗ്ലാസ്
Read Also : ഹിന്ദി സംസാരിക്കുന്നവർ നല്ലവർ: സുഹാസിനി
തയ്യാറാക്കുന്നവിധം
പുതിനയില, ചെറുനാരങ്ങ, ഇഞ്ചി, കശുമാങ്ങ, തേന്‍ എന്നീ ചേരുവകള്‍ ഒരു കപ്പില്‍ ഇട്ട് ചതച്ച് നീരോടു കൂടിയെടുക്കുക. അതിലേക്കു ഐസ് ചേര്‍ക്കാം. കപ്പ് അടച്ചതിനു ശേഷം നന്നായി കുലുക്കി മിക്സ് ചെയ്യാം. ഇത് സെര്‍വിങ് ഗ്ലാസിലേക്കു മാറ്റുക. ഇതിലേക്ക് ഇളനീര്‍ വെള്ളം ഒഴിച്ചുകൊടുക്കണം, ഇതില്‍ സോഡ ഒഴിച്ച് കഴിക്കാം.
Post Your Comments