തിരുവനന്തപുരം: നിലവിലുള്ള റെയില്‍വേ ട്രാക്കുകളിലൂടെ 160 കിലോമീറ്റര്‍ വേഗത്തിലോടുന്ന വന്ദേഭാരത് ട്രെയിനുകള്‍ വരുന്നതോടെ, കേരളം കോടികള്‍ മുടക്കി നിര്‍മിക്കുന്ന കെ റെയിലിന് വലിയ തിരിച്ചടിയാകും. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതിയും കേന്ദ്രവിഹിതവും നല്‍കുന്നതിനും, പദ്ധതിക്കായി റെയില്‍വേ ഭൂമി വിട്ടുനല്‍കുന്നതിനും കേന്ദ്രം ഇപ്പോഴും പച്ചക്കൊടി കാട്ടിയിട്ടില്ല.
Read Also:നൂറുദിന കർമപരിപാടി: മൂന്ന് ലക്ഷം അമ്മമാർക്ക് ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി സൈബർ സുരക്ഷാ പരിശീലനം
നിലവിലെ, ബ്രോഡ്ഗേജ് പാതയിലൂടെ 160കിലോമീറ്റര്‍ വേഗത്തിലോടിക്കാനാവുന്ന ട്രെയിനാണ് വന്ദേഭാരത്. വേഗത 180 കിലോമീറ്ററാക്കാനുള്ള ഗവേഷണങ്ങള്‍ പുരോഗമിക്കുന്നു. യാതൊരു അധികചെലവുമില്ലാതെ ഇത്രയും വേഗത്തിലോടുന്ന ട്രെയിന്‍ കിട്ടുമ്പോള്‍ എന്തിന് 69,000 കോടി മുടക്കി സില്‍വര്‍ ലൈന്‍ എന്നാണ് പിണറായി സര്‍ക്കാരിനോട് ജനങ്ങളുടെ ചോദ്യം.
അടുത്ത വര്‍ഷം അവസാനത്തോടെ, രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും വന്ദേഭാരത് ട്രെയിനുകളുണ്ടാകണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അതനുസരിച്ചാണ് കേരളത്തിലും ഇതുകൊണ്ടുവരാനുള്ള നീക്കം. സംസ്ഥാനത്തേക്ക് രണ്ട് ട്രെയിനുകളാണ് എത്തിക്കുക. ഇതോടെ വന്ദേഭാരതിന്റെ ഒരു സര്‍വീസ് സംസ്ഥാനത്ത് നടത്താനാകും.
അതേസമയം, കെ റെയിലിന് വേണ്ടി 69,000 കോടി മുടക്കുന്നത് കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരാന്‍ മാത്രമാണ്. യാത്രയ്ക്കാണെങ്കില്‍ ചിലവേറുകയും ചെയ്യും.
അത്യാധുനിക സൗകര്യങ്ങളുമായി, 160കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന വന്ദേഭാരത് ട്രെയിനുകള്‍ വരുന്നതോടെ പിണറായി സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ സില്‍വര്‍ലൈന്‍ അപ്രസക്തമായി മാറുമെന്നാണ് വിലയിരുത്തല്‍.
Post Your Comments