അഹമ്മദാബാദ്: സമുദ്രാതിര്‍ത്തി ലംഘിച്ചെത്തിയ പാകിസ്ഥാന്‍ ബോട്ട് പിടികൂടി ബിഎസ്എഫ്. ഗുജറാത്തിലെ കച്ച് മേഖലയില്‍ നിന്നാണ് പാക് ബോട്ട് പിടിച്ചെടുത്തത്. ഇതിലുണ്ടായിരുന്ന പാക് പൗരന്മാര്‍ രക്ഷപ്പെട്ടായി ബിഎസ്എഫ് അറിയിച്ചു.
Read Also:സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കരുത്: ഉത്തരവിറക്കി താലിബാന്‍
പട്രോളിംഗ് നടത്തുന്നതിനിടെയാണ്, സമുദ്രാതിര്‍ത്തിയായ ഹരാമി നല കടന്നെത്തിയ ബോട്ട് ബിഎസ്എഫിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ, അതിനടുത്തേക്ക് പോകുകയായിരുന്നു. ബിഎസ്എഫിന്റെ ബോട്ട് കണ്ട പാക് പൗരന്മാര്‍ ബോട്ട് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. നാലോളം പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നുവെന്ന് ബിഎസ്എഫ് അറിയിച്ചു.
ബോട്ടില്‍ നടത്തിയ പരിശോധനയില്‍ മീന്‍ വലയും, മറ്റ് ഉപകരണങ്ങളും കണ്ടെത്തി. സംഭവത്തിന് പിന്നാലെ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ബിഎസ്എഫ് അറിയിച്ചു.
Post Your Comments