Latest NewsNewsHealth & Fitness

പൊണ്ണത്തടി ഉള്ളവർ സൂക്ഷിക്കുക, ഡബ്ല്യുഎച്ച്ഒ യൂറോപ്യൻ റീജണൽ ഒബിസിറ്റി റിപ്പോർട്ട് ഇങ്ങനെ

അമിതഭാരം ഉള്ളവരിൽ 13 തരം കാൻസർ വരാനുള്ള അപകട സാധ്യത ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്

അമിതഭാരം കാൻസറിനു കാരണമായേക്കുമെന്ന് പഠന റിപ്പോർട്ട്. ഡബ്ല്യുഎച്ച്ഒ യൂറോപ്യൻ റീജണൽ ഒബിസിറ്റി റിപ്പോർട്ടിലാണ് പൊണ്ണത്തടിയുളളവരെ ബാധിക്കുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പ്രസ്താവിക്കുന്നത്.

അമിതഭാരം ഉള്ളവരിൽ 13 തരം കാൻസർ വരാനുള്ള അപകട സാധ്യത ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. പൊണ്ണത്തടി പ്രത്യേകമായി ചികിത്സിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ട ഒരു രോഗാവസ്ഥയാണ് എന്നുകൂടി വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.

Also Read: വാങ്ക് വിളി കേട്ട് വാദ്യമേളം നിർത്തി, തൊഴുകയ്യോടെ‍ ഘോഷയാത്രയിലെ ജനം: കരുനാഗപ്പള്ളിയിലെ മതമൈത്രിയുടെ വീഡിയോ വൈറൽ

ഒരു വ്യക്തിയുടെയുടെ അമിത ഭാരം കൂടുന്നത് അനുസരിച്ച് കാൻസറിനുള്ള സാധ്യത വർദ്ധിക്കുന്നതായി Center for Disease Control and Prevention വ്യക്തമാക്കുന്നുണ്ട്. ശരീരത്തിലെ അധിക കൊഴുപ്പ് വൻകുടൽ, ഗർഭാശയം, അന്നനാളം, വൃക്ക, പാൻക്രിയാറ്റിക് കാൻസർ എന്നിവ ഉൾപ്പെടെ നിരവധി അർബുദങ്ങൾ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button