കോഴിക്കോട്: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഏറെ കാലം ചര്‍ച്ചയില്‍ നിറഞ്ഞുനിന്ന ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന് വധത്തിന് ബുധനാഴ്ച ഒരു പതിറ്റാണ്ട് പൂര്‍ത്തിയാവും. പത്താം രക്തസാക്ഷി ദിനം വിപുലമായി ആചരിക്കുകയാണ് ആര്‍എംപിഐ.
‘ടി.പി. ചന്ദ്രശേഖരന് കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് പത്താണ്ട്. ജീവിച്ചിരുന്ന ടി.പിയേക്കാള്‍ ശക്തനായി കൊല്ലപ്പെട്ട ടി.പി. കേരള രാഷ്ട്രീയത്തില്‍ ജീവിക്കുന്നുവെന്നും ടി.പിക്ക് മരണമില്ല എന്ന് തെളിയിക്കപ്പെട്ടു’- ഭാര്യയും വടകര എം.എല്‍.എയുമായ കെ.കെ. രമ പറയുന്നു.
Read Also: കാർ തലകീഴായി മറിഞ്ഞ് അപകടം : മൂന്നുപേർക്ക് പരിക്കേറ്റു
കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് അക്രമരാഷ്ട്രീയത്തിനും കൊലപാതകങ്ങള്‍ക്കുമെതിരെ പ്രതിരോധത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞെന്നാണ് ആര്‍എംപിഐയുടെ പ്രതികരണം. ടിപിയുടെ വധത്തിന് ശേഷം ആര്‍എംപി ദേശീയ പാര്‍ട്ടിയായി മാറിയിരുന്നു. 2017ലായിരുന്നു ഇത്.
Post Your Comments