Latest NewsKeralaNews

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച ഇന്ന് തുടങ്ങും: ഉമ തോമസിന്  മുന്‍തൂക്കം  

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ ഇന്ന് തുടങ്ങും. ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് കെ.പി.സി.സി. അധ്യക്ഷന്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്താണ് ചര്‍ച്ച നടക്കുന്നത്.  പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

അന്തരിച്ച എം.എല്‍.എ. പി.ടി. തോമസിന്റെ ഭാര്യ ഉമ തോമസിന്റെ പേരിനാണ് സ്ഥാനാർത്ഥി നിര്‍ണ്ണയത്തില്‍ മുന്‍തൂക്കം. നേരത്തെ മത്സരത്തിന് ഇല്ലെന്ന് പറഞ്ഞിരുന്നെങ്കിലും, മത്സരിക്കണോയെന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നാണ് ഉമ തോമസ് പിന്നീട്  പ്രതികരിച്ചത്.

വി.ടി ബല്‍റാം, ദീപ്തിമേരി വര്‍ഗീസ്, ടോണി ചമ്മിണി, മുഹമ്മദ് ഷിയാസ്  എന്നീ പേരുകളും ഉയരുന്നുണ്ട്.

എ.ഐ.സി.സിയുടെയും യു.ഡി.എഫ്. ഘടകകക്ഷികളുടെയും സമ്മതത്തോടെ എത്രയും വേഗത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് വി.ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button