ന്യൂഡൽഹി: ഇന്ത്യൻ ജനതയ്ക്ക് ഈദ് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്‌ട്രപതിയും. ഈ മംഗളാവസരത്തില്‍ നമ്മുടെ സമൂഹത്തില്‍ ഐക്യവും സാഹോദര്യവും വര്‍ദ്ധിക്കട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും ആരോഗ്യവും സമൃദ്ധിയുമുണ്ടാകട്ടെയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read:എണ്ണവില വീണ്ടും 110 ഡോളറിനോട് അടുക്കുന്നു: ഇന്ധനവില വർദ്ധിപ്പിക്കാനുള്ള സമ്മര്‍ദ്ദം ശക്തം
എല്ലാ പൗരന്മാര്‍ക്കും ഈദുല്‍ ഫിത്തര്‍ ആശംസകള്‍, പ്രത്യേകിച്ച് നമ്മുടെ മുസ്ലീം സഹോദരീ-സഹോദരന്മാര്‍ക്ക്, എന്ന് തുടങ്ങുന്നതായിരുന്നു രാഷ്‌ട്രപതിയുടെ ആശംസ. ഇരുവരും ട്വിറ്ററിലൂടെയാണ് ആശംസകൾ അറിയിച്ചത്.
‘റംസാന്‍ മാസാവസാനമാണ് ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നത്. ഈ അവസരത്തില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും ഭക്ഷ്യധാന്യവും വിതരണം ചെയ്യുന്നതിന് പ്രാധാന്യം നല്‍കുന്നു. ഈ ആഘോഷാവസരത്തില്‍ സമൃദ്ധിയും ഐക്യവുമുള്ള സമാധാനപരമായ സമൂഹം കെട്ടിപ്പടുക്കും’, രാഷ്‌ട്രപതി പറഞ്ഞു.
Post Your Comments