Latest NewsNewsInternational

വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ആഭ്യന്തര- വിദേശ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വർദ്ധിപ്പിച്ചതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

പ്രവാസികൾക്കും കോവിഡിന് ശേഷം സജീവമായ ടൂറിസം രംഗത്തിനും തിരിച്ചടിയാണ് ടിക്കറ്റ് നിരക്കിലെ വർദ്ധനവെന്നും പ്രവാസികളെ ടിക്കറ്റ് നിരക്ക് വർദ്ധന വലിയ രീതിയിൽ ബാധിക്കുന്നുവെന്നും മുഖ്യമന്ത്രി കത്തിൽ സൂചിപ്പിച്ചു. നിരക്ക് കുറയ്ക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്നും അ‌ദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

വിമാനക്കമ്പനികള്‍ പെരുന്നാള്‍ കാലത്ത് ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കിൽ അ‌ഞ്ചിരട്ടിയോളം വര്‍ദ്ധനവാണ് ഉണ്ടായത്. ലക്ഷങ്ങൾ വിമാന ടിക്കറ്റിന് മാത്രം മുടക്കിയാണ് പല പ്രവാസി കുടുംബങ്ങളും ഇത്തവണ നാട്ടിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button