ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ എണ്ണവില വീണ്ടും 110 ഡോളറിനോട് അടുക്കുന്നു. ഇതോടെ, പ്രാദേശിക വിപണികളില്‍ ഇന്ധനവില വർദ്ധിപ്പിക്കാനുള്ള സമ്മര്‍ദ്ദവും ശക്തമാകുകയാണ്.
ബാരല്‍ വിലയ്‌ക്കൊപ്പം ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിയുന്നതും ഇരട്ടി പ്രഹരമാണ്.
അതേസമയം, പ്രാദേശിക വിപണികളില്‍ ഇന്നും ഇന്ധനവില മാറിയില്ല. കഴിഞ്ഞ മാസം ആറ് മുതല്‍ വിപണികളില്‍ പെട്രോള്‍, ഡീസല്‍ വില സ്ഥായിയാണ്. മേയ് ഒന്നിന് വാണിജ്യ ചാചകവാതക സിലിണ്ടറുകളുടെ വിലയില്‍ 102.50 രൂപയുടെ വർദ്ധന കമ്പനികള്‍ വരുത്തിയിരുന്നു.
Post Your Comments