യൂണികോണിൽ ഇനിമുതൽ മലയാളി സാന്നിധ്യം. മലയാളികളുടെ ഫിൻടെക്ക് സ്റ്റാർട്ടപ്പ് ഓപ്പൺ ആണ് യൂണികോൺ പട്ടികയിൽ ഇടം നേടിയത്. ഒരു ബില്യൺ മൂല്യത്തിൽ എത്തുന്ന കമ്പനികളെയാണ് യൂണികോൺ എന്ന് വിശേഷിപ്പിക്കുന്നത്.
കേരളത്തിൽ നിന്നുള്ള ഒരു കമ്പനി ആദ്യമായാണ് യൂണികോണിൽ എത്തുന്നത്. കൂടാതെ, ഇന്ത്യയിലെ നൂറാമത്തെ യൂണികോൺ എന്ന പ്രത്യേകതയും ഇനി ഫിൻടെക്കിന് സ്വന്തം.
പെരിന്തൽമണ്ണ സ്വദേശികളായ അനീഷ് അച്യുതൻ, അനീഷിന്റെ ഭാര്യ മേബൽ ചാക്കോ, മല്ലപ്പള്ളി സ്വദേശി ഡീന ജേക്കബ് എന്നിവർ ചേർന്ന് 2017 ൽ ആരംഭിച്ച സ്ഥാപനമാണ് ഫിൻടെക്ക് ഓപ്പൺ. ഇടപാടുകൾ ഓട്ടോമാറ്റിക് ചെയ്യാൻ സഹായിക്കുന്ന നിയോ ബാങ്കിംഗ് സേവനമാണ് ഓപ്പൺ നൽകുന്നത്. പെരിന്തൽമണ്ണയിൽ ആരംഭിച്ച ഈ സ്ഥാപനം ഇപ്പോൾ ബംഗളൂരു ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്.
Post Your Comments