ന്യൂഡൽഹി: ത്രിദിന യൂറോപ്പ് പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഡെൻമാർക്ക് സന്ദർശിക്കും. കഴിഞ്ഞ ദിവസം അദ്ദേഹം ജർമ്മനിയിൽ സന്ദർശനം നടത്തിയിരുന്നു. വളരെ ഊഷ്മളമായ വരവേൽപ്പാണ് ജർമ്മനിയിലെ ഇന്ത്യൻ സമൂഹം അദ്ദേഹത്തിന് നൽകിയത്.
ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രഡറിക്സനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളുടെയും തന്ത്രപരമായ ബന്ധത്തെക്കുറിച്ച് ആയിരിക്കും ഇരുനേതാക്കളും ചർച്ച ചെയ്യുക. ഇന്ത്യ, ഡെന്മാർക്ക് ബിസിനസ് റൗണ്ട് ടേബിളിൽ പങ്കെടുക്കുമെന്നും രാജ്യത്ത് ബിസിനസ് നടത്തുന്ന ഇന്ത്യക്കാരെ നേരിട്ട് കണ്ട് അദ്ദേഹം സംവദിക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു.
ഡെന്മാർക്കിൽവെച്ചു നടത്തുന്ന രണ്ടാമത്തെ നോർഡിക്ക് ഉച്ചകോടിയിൽ മോദി പങ്കെടുക്കും. ഡെൻമാർക്ക്, ഐലാൻഡ്,ഫിൻലൻഡ്, സ്വീഡൻ,നോർവേ എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാരും ഉച്ചകോടിയിൽ പങ്കെടുക്കുന്നതാണ് . 2018ൽ, സ്വീഡനിൽ വച്ചായിരുന്നു ഇന്ത്യയും നോർഡിക്ക് രാജ്യങ്ങളും പങ്കെടുത്ത ആദ്യ ഉച്ചകോടി.
Post Your Comments