Latest NewsNewsIndia

കാമുകിമാരെ വേദനിപ്പിക്കാൻ വയ്യ: മൂന്ന് പേരെയും വിവാഹം ചെയ്ത് യുവാവ്, സാക്ഷികളായത് മക്കൾ

അലിരാജ്പൂർ: മധ്യപ്രദേശിലെ അലിരാജ്പൂരിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. മൂന്ന് സ്ത്രീകളുമായി ലിവ്-ഇൻ റിലേഷൻഷിപ്പിൽ ആയിരുന്ന യുവാവ് ഗ്രാമമുഖ്യനെയും കുടുംബത്തെയും സാക്ഷിയാക്കി മൂന്ന് പേരെയും വിവാഹം ചെയ്തു. ആദിവാസി ആധിപത്യമുള്ള അലിരാജ്പൂർ ജില്ലയിലെ നാൻപൂർ ഗ്രാമത്തിലാണ് വിവാഹം നടന്നത്.

നാൻപൂർ ഗ്രാമപഞ്ചായത്തിലെ മുൻ സർപഞ്ചായ വരൻ സമ്രത് മൗര്യ ആണ് തന്റെ മൂന്ന് കാമുകിമാരെ വിവാഹം ചെയ്തത്. ഖർപായ് ഗ്രാമത്തിലെ മഗൻ മുജൽദയുടെ മകൾ നൈനാബായി, അജൻഡ സ്വദേശി ഭുരു സോളങ്കിയുടെ മകൾ മേള, ഖാർകുവ സ്വദേശി നാഥുസിംഗ് ചോങ്ങാടിന്റെ മകൾ സക്കാരി എന്നിവരെയാണ് മൗര്യ വിവാഹം ചെയ്തിരിക്കുന്നത്. മൂന്ന് സ്ത്രീകളിൽ നിന്നായി മൗര്യയ്ക്ക് ആറ് കുട്ടികളുണ്ട്. ഇവരും വിവാഹത്തിൽ പങ്കെടുത്തു.

Also Read:ജമ്മുകശ്മീരിൽ ഈദ് ഗാഹിനിടെ സുരക്ഷാ സേനയ്ക്ക് നേരെ കല്ലേറ്

15 വർഷം മുമ്പ് ആണ് സംഭവങ്ങളുടെ തുടക്കം. മൗര്യയ്ക്ക് മൂന്ന് കാമുകിമാർ ഉണ്ടായിരുന്നു. എന്നാൽ, ഇവരെ വിവാഹം കഴിക്കാനും മാത്രം സാമ്പത്തിക ഭദ്രത ഇല്ലാതിരുന്നതിനാൽ യുവാവ് ഇവരെ കൂട്ടി ഒളിച്ചോടുകയായിരുന്നു. മൂന്ന് സ്ത്രീകളും മൗര്യയ്‌ക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. യാതൊരു ബുദ്ധിമുട്ടോ വഴക്കോ ഇല്ലാതെ സന്തോഷത്തോടെയാണ് കഴിയുന്നതെന്ന് ഇവർ പറയുന്നു. സാമ്രാത്തും അദ്ദേഹത്തിന്റെ മൂന്ന് ഭാര്യമാരും ഭിലാല സമുദായത്തിൽ നിന്നുള്ളവരാണ്. യുവാക്കൾക്ക് വിവാഹം കഴിക്കാതെ സ്ത്രീകളോടൊപ്പം ജീവിക്കാനും കുട്ടികളെ ജനിപ്പിക്കാനും അനുവാദമുണ്ട്. എന്നിരുന്നാലും, വിവാഹം കഴിക്കാതെ സ്ഥിരതാമസമാക്കുന്ന ദമ്പതികളെ സമൂഹത്തിലെ ഏതെങ്കിലും ശുഭകരമായ അവസരങ്ങളിലോ സാമൂഹിക ഒത്തുചേരലുകളിലോ ഭാഗമാക്കാൻ അനുവദിക്കാത്ത ഒരു പാരമ്പര്യവും ഈ സമൂഹത്തിലുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 342 ഗോത്ര ആചാരങ്ങളെയും പ്രത്യേക സാമൂഹിക പാരമ്പര്യങ്ങളെയും സംരക്ഷിക്കുന്നു. മൂന്ന് വധുക്കളുമായുള്ള സമർത് മോറിയയുടെ വിവാഹം നിയമപരമായി സാധുവാണ്.

shortlink

Post Your Comments


Back to top button