
പെരിങ്ങൽകുത്ത്: ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നാളെ ഉച്ചയ്ക്ക് 12 ന് നിർവഹിക്കും. പെരിങ്ങൽകുത്ത് ഗവ. എൽ പി സ്കൂൾ അങ്കണത്തിലാണ് ചടങ്ങ്.
Also read : വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം നിര്‍ബന്ധമാക്കി ഗാസിയാബാദ്, ഹിജാബ് കോളേജിലെ ഡ്രസ് കോഡല്ലെന്ന് അധികൃതര്‍
തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി താലൂക്കില്‍ അതിരപ്പിള്ളി പഞ്ചായത്തിലാണ് പെരിങ്ങൽകുത്ത് പദ്ധതി സ്ഥിതി ചെയ്യുന്നത്. 24 MW ശേഷിയുള്ള പദ്ധതിയിൽ നിന്ന് 45.02 ദശലക്ഷം യൂണിറ്റ് വൈദ്യുതി പ്രതിവർഷം ഉത്പാദിപ്പിക്കാനാകും.
പെരിങ്ങല്‍കുത്ത് റിസര്‍വോയറില്‍ സ്ഥാപിച്ചിരിക്കുന്ന ഇന്‍ടേക്ക്, 1158 മീറ്റര്‍ നീളമുള്ള ഭൂഗര്‍ഭതുരങ്കം, 20 മീറ്റര്‍ വ്യാസമുള്ള സര്‍ജ്, 191 മീറ്റര്‍ നീളമുള്ള ഇന്‍ക്ലയിൻഡ് പ്രഷര്‍ഷാഫ്റ്റ്, 625 മീറ്റര്‍ നീളമുള്ള ഹൊറിസോണ്ടല്‍ പ്രഷര്‍ഷാഫ്റ്റ്, 130 മീറ്റര്‍ നീളമുള്ള പെന്‍സ്റ്റോക്ക്, 24 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള വൈദ്യുത നിലയം എന്നിവയാണ് പദ്ധതിയുടെ പ്രധാനഘടകങ്ങള്‍.
Post Your Comments